---
title: "പുഴയല്ല റോഡാണ്; അരൂര്‍-തീക്കുനി റൂട്ടില്‍ വാഹന ഗതാഗതം താറുമാറായി"
english_title: "Traffic disrupted Aroor Theekuni route"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/296672/traffic-disrupted-aroor-theekuni-route"
published_at: "2025-06-17T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68510ac0cbaf6_waterlogging.jpg"
keywords: []
---

# പുഴയല്ല റോഡാണ്; അരൂര്‍-തീക്കുനി റൂട്ടില്‍ വാഹന ഗതാഗതം താറുമാറായി

> **Lead Summary:** തീക്കുനി: ശക്തമായ മഴയിൽ റോഡിൽ വലിയ തോതിൽ വെള്ളം കയറിയതിനെ തുടർന്ന് അരൂർ-തീക്കുനി റൂട്ടിൽ വാഹന ഗതാഗതം താറുമാറായി. ഈ റൂട്ടിൽ ബസ് ഓട്ടം നിലച്ചിട്ട് രണ്ടുദിവസമായി. ചെറിയ മഴയിൽ പോലും റോഡിൽ വെള്ളമുയരും. സമീപത്തെ വീടുകളിലും വെള്ളം കയറി നാശനഷ്ടമുണ്ടാകാറുണ്ട്.

## Article Content

തീക്കുനി: ശക്തമായ മഴയിൽ റോഡിൽ വലിയ തോതിൽ വെള്ളം കയറിയതിനെ തുടർന്ന് അരൂർ-തീക്കുനി റൂട്ടിൽ വാഹന ഗതാഗതം താറുമാറായി. ഈ റൂട്ടിൽ ബസ് ഓട്ടം നിലച്ചിട്ട് രണ്ടുദിവസമായി. ചെറിയ മഴയിൽ പോലും റോഡിൽ വെള്ളമുയരും. സമീപത്തെ വീടുകളിലും വെള്ളം കയറി നാശനഷ്ടമുണ്ടാകാറുണ്ട്.

തീക്കുനി ടൗണിലും സ്ഥിതി ഇതുതന്നെ. വെള്ളം കയറി വ്യാപാരികൾക്ക് കഷ്ടത്തിലാവുന്നു. കഴിഞ്ഞ തവണ വെള്ളം കയറിയപ്പോൾ റോഡ് ഉയർത്താനും തോട് വീതികൂട്ടാനും മറ്റും തീരുമാനമെടുത്തിരുന്നു. തീക്കുനിയിൽ കുറച്ച് ഭാഗം തോട് പരിഷ്‌കരിച്ചിരുന്നു.

എന്നാൽ റോഡിനിരുവശവും മണ്ണിട്ട് നികത്തുന്നതാണ് റോഡിൽ വെള്ളം കയറാൻ കാരണമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കാൽ നടയാത്ര പോലും ദുസഹമാണിപ്പോൾ. അതിനാൽ ഇവിടത്തുകാർ ഒറ്റപ്പെടുന്ന സ്ഥിതിയും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/296672/traffic-disrupted-aroor-theekuni-route)