---
title: "സ്നേഹാദരം; ഉന്നത പ്രതിഭകളെ അനുമോദിച്ച് സി.പി.എം "
english_title: "CPM felicitates top talents"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/296762/cpm-felicitates-top-talents"
published_at: "2025-06-17T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68514fbc767f0_honoured.jpg"
keywords: []
---

# സ്നേഹാദരം; ഉന്നത പ്രതിഭകളെ അനുമോദിച്ച് സി.പി.എം 

> **Lead Summary:** **കോട്ടേമ്പ്രം: **എൽ എസ് എസ്, യു എസ് എസ്, എസ് എസ്‌ എൽ സി, പ്ലസ് ടു ഉന്നത വിജയികളെയും പരിസ്ഥിതി പ്രവർത്തകനും സസ്യ ശാസ്ത്രജ്ഞനുമായ ഡോ. പി.ദിലീപ് കോട്ടേമ്പ്രത്തിനെയും മികച്ച പ്രവർത്തനം നടത്തുന്ന ആറാം വാർഡ് ഹരിത സേന അംഗങ്ങളെയും സിപിഐഎം കോട്ടേമ്പ്രം ഈസ്റ്റ് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു.

## Article Content

**കോട്ടേമ്പ്രം: **എൽ എസ് എസ്, യു എസ് എസ്, എസ് എസ്‌ എൽ സി, പ്ലസ് ടു ഉന്നത വിജയികളെയും പരിസ്ഥിതി പ്രവർത്തകനും സസ്യ ശാസ്ത്രജ്ഞനുമായ ഡോ. പി.ദിലീപ് കോട്ടേമ്പ്രത്തിനെയും മികച്ച പ്രവർത്തനം നടത്തുന്ന ആറാം വാർഡ് ഹരിത സേന അംഗങ്ങളെയും സിപിഐഎം കോട്ടേമ്പ്രം ഈസ്റ്റ് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു.

പരിപാടി സിപിഐഎം ഇരിങ്ങണ്ണൂർ ലോക്കൽ സെക്രട്ടറി ടിപി പുരുഷു ഉദ്ഘാടനം ചെയ്‌തു, ബ്രാഞ്ച് സെക്രട്ടറി കെ കെ ചന്ദ്രൻ സ്വാഗതവും കെ കെ കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷനുമായി, ആശംസകൾ അർപ്പിച്ചുകൊണ്ട് യു.കുമാരൻ, ടി.കെ. രഞ്ജിത്ത്കുമാർ, കാട്ടിൽ അബ്ദുള്ളഹാജി, വി കെ ബാലൻ, പ്രകാശൻ പി പി, സജീവൻ വി കെ, ശ്രീജിത്ത് പി കെ, ശ്രീജ പി ടി കെ, രജനി വി കെ, ഡോ :ദിലീപ് അക്കരോൽ എന്നിവർ സംസാരിച്ചു. ബഗിജ പ്രകാശൻ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/296762/cpm-felicitates-top-talents)