---
title: "മൺസൂണിൽ നീന്തി തുടിക്കാം; വളയത്തെ കുട്ടികൾക്കായി പ്രണവം അച്ചം വീടിൻറെ നീന്തൽ പരിശീലന ക്യാമ്പ്"
english_title: " Pranavam Acham Veedu monsoon swimming training camp Valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/296912/pranavam-acham-veedu-monsoon-swimming-training-camp-valayam-new"
published_at: "2025-06-18T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6852696c2927f_pranavam_achamveed.jpg"
keywords: []
---

# മൺസൂണിൽ നീന്തി തുടിക്കാം; വളയത്തെ കുട്ടികൾക്കായി പ്രണവം അച്ചം വീടിൻറെ നീന്തൽ പരിശീലന ക്യാമ്പ്

> **Lead Summary:** **വളയം: ** വളയത്തെ പ്രണവം അച്ചം വീട് കുട്ടികൾക്കായി മൺസൂൺ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രണവം സ്പോർട്സ് അക്കാദമിയുടെ നീന്തൽ പരിശീലന മൺസൂൺ ക്യാമ്പിന് ജൂൺ 22 ഞായറാഴ്ച തുടക്കമാവും. ക്യാമ്പിന്റെ മുന്നൊരുക്കമായി കുളം വൃത്തിയാക്കൽ പ്രവർത്തിയുടെയും രജിസ്‌ട്രേഷന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്.

## Article Content

**വളയം: ** വളയത്തെ പ്രണവം അച്ചം വീട് കുട്ടികൾക്കായി മൺസൂൺ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രണവം സ്പോർട്സ് അക്കാദമിയുടെ നീന്തൽ പരിശീലന മൺസൂൺ ക്യാമ്പിന് ജൂൺ 22 ഞായറാഴ്ച തുടക്കമാവും. ക്യാമ്പിന്റെ മുന്നൊരുക്കമായി കുളം വൃത്തിയാക്കൽ പ്രവർത്തിയുടെയും രജിസ്‌ട്രേഷന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്.

ക്യാമ്പിനായി അച്ചം വീട് ഗ്രാമത്തിലെ കുളം വൃത്തിയാക്കാൻ രക്ഷിതാക്കളും യുവാക്കളും വിദ്യാർത്ഥികളുമടക്കം നിരവധി പേരാണ് രംഗത്തെത്തിയത്. ക്ലബ്ബും കളിസ്ഥലവും കുളവും എന്നും അച്ചം വീട് ഗ്രാമത്തിലുള്ളവർക്ക് വികാരമാണ്.

നീന്തൽ പരിശീലന ക്യാമ്പിലേക്ക് കുട്ടികളെ ക്ഷണിച്ചുകൊണ്ട് സംഘടിപ്പിച്ച രജിസ്ട്രേഷൻ ക്യാമ്പിൽ നാടിൻറെ നാനാ ഭാഗത്തു നിന്നും നിരവധി രക്ഷിതാക്കൾ ക്ലബ്ബിലേക്ക് എത്തിയിരുന്നു. 30 മിനിറ്റിനുള്ളിൽ നൂറിലധികം കുട്ടികൾ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.

അഞ്ച് വയസ്സിന് മുകളിലുള്ളവർ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും അവസാന ദിവസം പാസിംഗ് ഔട്ട് പരിപാടി ഉണ്ടാകുമെന്നും ക്ലബ് ഭാരവാഹികൾ അറിയിച്ചു.

രണ്ട് ആഴ്ചയോളം നീണ്ടു നിൽക്കുന്ന ക്യാമ്പ് ദിവസവും വൈകുന്നേരം നാല് മണിയോടെയാണ് ആരംഭിക്കുക.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/296912/pranavam-acham-veedu-monsoon-swimming-training-camp-valayam-new)