---
title: "ശക്തമായ കാറ്റ്; വളയത്ത് 12 വീടുകൾക്ക് കനത്ത നാശ നഷ്ടം "
english_title: "Strong winds 12 houses Valayam suffer heavy damage"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/296988/strong-winds-12-houses-valayam-suffer-heavy-damage"
published_at: "2025-06-18T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6852a3e183f2e_wind.jpg"
keywords: []
---

# ശക്തമായ കാറ്റ്; വളയത്ത് 12 വീടുകൾക്ക് കനത്ത നാശ നഷ്ടം 

> **Lead Summary:** **വളയം:** ശക്തമായ കാറ്റിൽ പഞ്ചായത്തിലെ 11, 12, 13 വാർഡുകളിൽ കനത്ത നാശം. 12 വീടുകൾക്ക് നാശ നഷ്ടമുണ്ടായി. നിരവധി മരങ്ങൾ കടപുഴകിവീണു. വൈദ്യുതി തൂണുകൾ തകർന്നു. കാറ്റിൽ കോണി തലയിൽ വീണ് ഒരാൾക്ക് പരിക്കേറ്റു.

## Article Content

**വളയം:** ശക്തമായ കാറ്റിൽ പഞ്ചായത്തിലെ 11, 12, 13 വാർഡുകളിൽ കനത്ത നാശം. 12 വീടുകൾക്ക് നാശ നഷ്ടമുണ്ടായി. നിരവധി മരങ്ങൾ കടപുഴകിവീണു. വൈദ്യുതി തൂണുകൾ തകർന്നു. കാറ്റിൽ കോണി തലയിൽ വീണ് ഒരാൾക്ക് പരിക്കേറ്റു.

കാർഷിക വിളകളും നശിച്ചു. കാറ്റ് നാശം വിതച്ച പ്രദേശങ്ങൾ പഞ്ചായത്ത് പ്രസി ഡന്റ് കെ പി പ്രദിഷ്, വൈസ് പ്രസിഡന്റ് പി ടി നിഷ, വില്ലേജ് ഓഫീസർ എം ഷൈമ, വി പി ശശിധരൻ, എൻ നസിമ, സി വി കുഞ്ഞബ്ദുള്ള, പഞ്ചായത്ത് അസി. സെക്രട്ടറി രാജീവൻ പുന ത്തിൽ എന്നിവർ സന്ദർശിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/296988/strong-winds-12-houses-valayam-suffer-heavy-damage)