---
title: "അതു സംഭവിച്ചു ; കല്ലാച്ചിയിൽപൊതു കിണറിൽ മണ്ണ് നിറഞ്ഞു"
english_title: "public well Kallachi filled with soil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297034/public-well-kallachi-filled-with-soil"
published_at: "2025-06-18T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6852e6f713a06_nad.jpg"
keywords: []
---

# അതു സംഭവിച്ചു ; കല്ലാച്ചിയിൽപൊതു കിണറിൽ മണ്ണ് നിറഞ്ഞു

> **Lead Summary:** ** ക**ല്ലാച്ചി ടൗണിൻ്റെ കണ്ണായ സ്ഥലത്ത് അരനൂറ്റാണ്ടിലേറെ കാലം ജല സ്രോതസായ പൊതുകിണർ ഒടുവിൽ മണ്ണ് മൂടി. കനത്ത് ചെയ്യുന്ന മഴക്കിടെ കിണറിൻ്റെ അകത്ത് മുഴുവൻ ചെളിമണ്ണ് നിറഞ്ഞ നിലയിലാണ്. ഇന്ന് പകൽ വ്യാപാരികളാണ് കിണറിനകത്ത് മണ്ണ് നിറഞ്ഞത് ആദ്യം കണ്ടത്.

## Article Content

** ക**ല്ലാച്ചി ടൗണിൻ്റെ കണ്ണായ സ്ഥലത്ത് അരനൂറ്റാണ്ടിലേറെ കാലം ജല സ്രോതസായ പൊതുകിണർ ഒടുവിൽ മണ്ണ് മൂടി. കനത്ത് ചെയ്യുന്ന മഴക്കിടെ കിണറിൻ്റെ അകത്ത് മുഴുവൻ ചെളിമണ്ണ് നിറഞ്ഞ നിലയിലാണ്. ഇന്ന് പകൽ വ്യാപാരികളാണ് കിണറിനകത്ത് മണ്ണ് നിറഞ്ഞത് ആദ്യം കണ്ടത്.

കല്ലാച്ചി മത്സ്യമാർക്കറ്റിലേക്കും മറ്റും മോട്ടോർ സ്ഥാപിച്ച് ഇപ്പൊഴും വെള്ളം പമ്പ് ചെയ്യുന്ന കിണറാണിത്. അടിഭാഗം ഇടിഞ്ഞ് മണ്ണ് മൂടിയതാണ് എന്നാണ് കരുതുന്നത്. കിണറിൻ്റെ ചുറ്റുമതിലിന് കേടുപാടൊന്നും സംഭവിച്ചിട്ടില്ല.

പൊന്നും വിലയുള്ള ഭൂമിയിലെ പൊതുകിണർ ഇല്ലാതക്കാനുള്ള ചില തല്പരകക്ഷികളുടെ ശ്രമം മുമ്പ് ഉണ്ടായിരുന്നു. ഇത് ഏറെ വിവാദമായതിനെ തുടർന്ന് 2008- 9 ൽ അന്നത്തെ എം പിയായ അഡ്വ. പി സതീദേവിയുടെ പ്രാദേശീക വികസന ഫണ്ട് വിനിയോഗിച്ചാണ് കിണർ സംരക്ഷിച്ചത്.

കിണറിന് പിൻ വശത്ത് സ്വകാര്യ വ്യക്തികൾ കെട്ടിട നിർമ്മാണത്തിന് നീക്കം തുടങ്ങിയിരുന്നു. കല്ലാച്ചി ടൗൺ വികസനത്തിൻ്റെ ഭാഗമായി സമീപത്തെ പഴയ കെട്ടിടം ഭാഗികമായി പൊളിച്ചു നീക്കിയിട്ടുണ്ട്. എന്ത് വില കൊടുത്തും കിണർ സംരക്ഷിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297034/public-well-kallachi-filled-with-soil)