---
title: "വായനാ ദിനം; മാപ്പിളകലാ അക്കാദമി അക്ഷരസ്‌മൃതി പദ്ധതിക്ക് തുടക്കം "
english_title: "Reading Day Mappilakala Academy Aksharasmriti project launched"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297106/reading-day-mappilakala-academy-aksharasmriti-project-launched"
published_at: "2025-06-19T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6853b0a37fa85_reading_day.jpg"
keywords: []
---

# വായനാ ദിനം; മാപ്പിളകലാ അക്കാദമി അക്ഷരസ്‌മൃതി പദ്ധതിക്ക് തുടക്കം 

> **Lead Summary:** **നാദാപുരം: ** നാടെങ്ങും വായനാദിനം ആചരിക്കുകയാണ്. കേരള മാപ്പിളകലാ അക്കാദമി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ അക്ഷരസ്‌മൃതി പദ്ധതിക്ക് തുടക്കമായി. അക്കാദമി സ്ഥാപകൻ പി എച്ച് അബ്‌ദുല്ല മാസ്റ്ററുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന 'സഹനം വഴി ഇരുട്ടകറ്റി ഒരാൾ' എന്ന ഓർമ്മ പുസ്തകം ജില്ലയിലെ പൊതു ലൈബ്രറികളിൽ നൽകുന്ന പദ്ധതിയാണിത്.

## Article Content

**നാദാപുരം: ** നാടെങ്ങും വായനാദിനം ആചരിക്കുകയാണ്. കേരള മാപ്പിളകലാ അക്കാദമി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ അക്ഷരസ്‌മൃതി പദ്ധതിക്ക് തുടക്കമായി. അക്കാദമി സ്ഥാപകൻ പി എച്ച് അബ്‌ദുല്ല മാസ്റ്ററുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന 'സഹനം വഴി ഇരുട്ടകറ്റി ഒരാൾ' എന്ന ഓർമ്മ പുസ്തകം ജില്ലയിലെ പൊതു ലൈബ്രറികളിൽ നൽകുന്ന പദ്ധതിയാണിത്.

ജില്ലാതല ഉദ്ഘാടനം വാണിമേൽ സി എച്ച് മുഹമ്മദ് കോയ സ്മാരക ലൈബ്രറിക്ക് പുസ്തകം കൈമാറി ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ് നിർവഹിച്ചു. ലൈബ്രറി കമ്മിറ്റി പ്രസിഡൻ്റ് ചിക്കപ്പുറത്ത് മൊയ്തു ഹാജി ഏറ്റുവാങ്ങി.ജില്ലാ വൈസ് പ്രസിഡണ്ട് സി വി അഷ്റഫ് അധ്യക്ഷനായി. നാദാപുരം ചാപ്റ്റർ ജനറൽ സെക്രട്ടറി സി കെ അഷ്റഫ് സ്വാഗതം പറഞ്ഞു.വി കെ കുഞ്ഞാലി മാസ്റ്റർ, കെ പി കുഞ്ഞമ്മദ് മാസ്റ്റർ, ടി വി കെ മുഹമ്മദ്, കരിമുള്ളിൽ അബ്‌ദുറഹ്മാൻ, ടി പി മൊയ്‌തു തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297106/reading-day-mappilakala-academy-aksharasmriti-project-launched)