---
title: "പാന്റിന്റെ പോക്കറ്റ് തപ്പിയപ്പോൾ എം ഡി എം എ; വാണിമേൽ സ്വദേശി പിടിയിൽ"
english_title: "MDMA found pants pocket Vanimel native arrested"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297114/mdma-found-pants-pocket-vanimel-native-arrested"
published_at: "2025-06-19T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6853b75c70067_WhatsApp_Image_2025-06-19_at_12.38.02_PM.jpeg"
keywords: []
---

# പാന്റിന്റെ പോക്കറ്റ് തപ്പിയപ്പോൾ എം ഡി എം എ; വാണിമേൽ സ്വദേശി പിടിയിൽ

> **Lead Summary:** **നാദാപുരം: **എം ഡി എം എയുമായി നാദാപുരം വാണിമേൽ സ്വദേശി തളിപ്പറമ്പിൽ പിടിയിൽ. പൂവുള്ളത്തിൽ വീട്ടിൽ ഹഫീസ് ആണ് ലഹരി വിരുദ്ധ സ്‌ക്വാർഡിന്റെ പിടിയിലായത് .

## Article Content

**നാദാപുരം: **എം ഡി എം എയുമായി നാദാപുരം വാണിമേൽ സ്വദേശി തളിപ്പറമ്പിൽ പിടിയിൽ. പൂവുള്ളത്തിൽ വീട്ടിൽ ഹഫീസ് ആണ് ലഹരി വിരുദ്ധ സ്‌ക്വാർഡിന്റെ പിടിയിലായത് .

39.06 ഗ്രാം എംഡിഎംഎ ആണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. തളിപ്പറമ്പ് പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. വിപണിയിൽ ഏതാണ്ട് അറുപതിനായിരം രൂപ വില വരും.ദേഹപരിശോധനയിൽ പാന്റിന്റെ പോക്കറ്റിൽ നിന്നാണ് എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. തളിപ്പറമ്പ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297114/mdma-found-pants-pocket-vanimel-native-arrested)