---
title: "വായിച്ച് വളരാം; ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ വായനാ ദിനം ആചരിച്ചു"
english_title: "Reading Day celebrated Iringannoor LP School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297129/reading-day-celebrated-iringannoor-lp-school"
published_at: "2025-06-19T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6853c938aef95_reading.jpg"
keywords: []
---

# വായിച്ച് വളരാം; ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ വായനാ ദിനം ആചരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ: **ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ വായനാ ദിനാചരണം ശ്രദ്ധേയമായി. റിട്ട. അധ്യാപകനും കവിയും ഗാന രചയിതാവുമായ കെ. കുമാരൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ പി.കെ ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: **ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ വായനാ ദിനാചരണം ശ്രദ്ധേയമായി. റിട്ട. അധ്യാപകനും കവിയും ഗാന രചയിതാവുമായ കെ. കുമാരൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ പി.കെ ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.

ബി.ആർ.സി ടെയിനർ പ്രസീദ ആശംസകളർപ്പിച്ച് സംസാരിച്ചു.എം.ഷീന സ്വാഗതവും ടി. ബിജി നന്ദിയും രേഖപ്പെടുത്തി. തുടർന്ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പുസ്തക പ്രദർശനം, പ്രതിജ്ഞ, വായനാമരം, കഥാ കാർഡുകൾ, പോസ്റ്റർ നിർമ്മാണം, സാഹിത്യക്വിസ് മത്സരങ്ങൾ നടന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297129/reading-day-celebrated-iringannoor-lp-school)