---
title: "അറിവ് നേടിയത് വായനയിലൂടെ; ലോക വായനാദിനത്തിൽ കോറോത്ത് അബ്‌ദുല്ലയെ ആദരിച്ചു"
english_title: " Koroth Abdullah honored World Reading Day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297134/koroth-abdullah-honored-world-reading-day"
published_at: "2025-06-19T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68551742e7e98_koroth_abdullah.jpg"
keywords: []
---

# അറിവ് നേടിയത് വായനയിലൂടെ; ലോക വായനാദിനത്തിൽ കോറോത്ത് അബ്‌ദുല്ലയെ ആദരിച്ചു

> **Lead Summary:** നാദാപുരം:ലോക വായനാദിനത്തിൻ്റെ ഭാഗമായി നാദാപുരം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ കോറോത്ത് അബ്‌ദുള്ളയെ വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ പൊന്നാട അണിയിച്ചു ആദരിച്ചു.

## Article Content

നാദാപുരം:ലോക വായനാദിനത്തിൻ്റെ ഭാഗമായി നാദാപുരം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ കോറോത്ത് അബ്‌ദുള്ളയെ വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ പൊന്നാട അണിയിച്ചു ആദരിച്ചു.

നിരവധി ലോക പ്രശസ്തരുടെ വ്യത്യസ്ത ഭാഷകളിലെ പുസ്തകങ്ങളും നോവലുകളും ഉൾപ്പെടെ വായിക്കുകയും അറിവ് സമ്പാദിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് അബ്ദുല്ല.

 ദിവസവും അഞ്ചോളം പത്രങ്ങൾ ഇപ്പോഴും വായിക്കാറുണ്ട്. ചടങ്ങിൽ വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി, റ്റാറ്റാ അബ്‌ദുറഹ്മാൻ, പി കെ ഹാരിസ്, മഠത്തിൽ അമ്മദ് ഹാജി, പാലോത്ത് പോക്കർ ഹാജി, ജുബൈർ കോടുകണ്ടി, മുഹമ്മദ് കിഴക്കയിൽ, ഷാഹിദ് കിഴക്കയിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297134/koroth-abdullah-honored-world-reading-day)