---
title: "നാദാപുരം വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം; നിർമ്മാണ പ്രവൃത്തി നാളെ മന്ത്രി ഉദ്ഘാടനം ചെയ്യും"
english_title: "New building Nadapuram Village Office Minister inaugurate construction work tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297167/new-building-nadapuram-village-office-minister-inaugurate-construction-work-tomorrow"
published_at: "2025-06-19T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6853f065d890f_k_rajan.jpg"
keywords: []
---

# നാദാപുരം വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം; നിർമ്മാണ പ്രവൃത്തി നാളെ മന്ത്രി ഉദ്ഘാടനം ചെയ്യും

> **Lead Summary:** **നാദാപുരം: **നാദാപുരം വില്ലേജ് ഓഫീസ് പുതിയ കെട്ടിട നിർമ്മാണത്തിൻ്റെ പ്രവൃത്തി ഉടൻ ആരംഭിക്കും. സംസ്ഥാന സർക്കാർ റവന്യൂ വകുപ്പ് സ്മാർട്ട് വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. നാളെ ഉച്ചക്ക് 2. 30 ന് ഓൺലൈനായാണ് മന്ത്രി ഉദ്ഘാടനം നിർവഹിക്കുക.

## Article Content

**നാദാപുരം: **നാദാപുരം വില്ലേജ് ഓഫീസ് പുതിയ കെട്ടിട നിർമ്മാണത്തിൻ്റെ പ്രവൃത്തി ഉടൻ ആരംഭിക്കും. സംസ്ഥാന സർക്കാർ റവന്യൂ വകുപ്പ് സ്മാർട്ട് വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. നാളെ ഉച്ചക്ക് 2. 30 ന് ഓൺലൈനായാണ് മന്ത്രി ഉദ്ഘാടനം നിർവഹിക്കുക.

നാദാപുരം റസ്റ്റ് ഹൗസ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ ഇ.കെ. വിജയൻ എം.എൽ.എ. , തുണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ , നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി. മുഹമ്മദലി തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കും.

കാലപഴക്കം കാരണം ജീർണിച്ച കെട്ടിടം പുതുക്കി പണിയുക എന്നത് ഏറെ കാലത്തെ ആവശ്യമായിരുന്നു. നേരത്തെ എം.എൽ.എ ഫണ്ടിൽ നിന്നു ഓഫീസിലേക്ക് ആവശ്യമായ ലാപ്പ്ടോപ്, പ്രിൻ്റർ തുടങ്ങിയ അനുബന്ധ കാര്യങ്ങൾ ലഭ്യമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297167/new-building-nadapuram-village-office-minister-inaugurate-construction-work-tomorrow)