---
title: "ദുരിതം തീരുന്നില്ല; കല്ലാച്ചിയിൽ പാതി പൊളിഞ്ഞ കെട്ടിടങ്ങള്‍ അപകടവസ്ഥയില്‍"
english_title: "Half destroyed buildings Kallachi dangerous condition"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297194/half-destroyed-buildings-kallachi-dangerous-condition"
published_at: "2025-06-19T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68541208e2609_buildings.jpg"
keywords: []
---

# ദുരിതം തീരുന്നില്ല; കല്ലാച്ചിയിൽ പാതി പൊളിഞ്ഞ കെട്ടിടങ്ങള്‍ അപകടവസ്ഥയില്‍

> **Lead Summary:** **നാദാപുരം: **കല്ലാച്ചിയിലെ യാത്രക്കാരുടെ ദുരിതാവസ്ഥ അവസാനിക്കുന്നില്ല. താഴ്ന്ന സ്ഥലത്തിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ജീര്‍ണിച്ച നിരവധി കെട്ടിടങ്ങള്‍ അപകടവസ്ഥയിലാണ്. ഇത് നാട്ടുകാർക്ക് ഭീഷണിയുയർത്തുന്നു.

## Article Content

**നാദാപുരം: **കല്ലാച്ചിയിലെ യാത്രക്കാരുടെ ദുരിതാവസ്ഥ അവസാനിക്കുന്നില്ല. താഴ്ന്ന സ്ഥലത്തിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ജീര്‍ണിച്ച നിരവധി കെട്ടിടങ്ങള്‍ അപകടവസ്ഥയിലാണ്. ഇത് നാട്ടുകാർക്ക് ഭീഷണിയുയർത്തുന്നു.

നൂറു വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടങ്ങള്‍ വരെ ഈ കൂട്ടത്തിലുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇവയില്‍ ചിലത് കല്ലാച്ചി ടൗണ്‍ വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ കെട്ടിടത്തിന്റെ കൈവശാവകാശി പൊളിക്കുന്നതിനെതിരെ സ്റ്റേ വാങ്ങിയതോടെ പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

കനത്ത മഴ തുടരുന്നത് മൂലം പാതി പൊളിഞ്ഞ കെട്ടിടങ്ങള്‍ അപകടഭീഷണി ഉയര്‍ത്തി നില്‍ക്കുകയാണ്. പൊളിഞ്ഞ കെട്ടിടങ്ങള്‍ക്ക് താഴെ നിര്‍ത്തിയിടുന്ന ഓട്ടോറിക്ഷകളും തൊഴിലാളികളും ഒട്ടും സുരക്ഷിതമല്ലാതെയാണ് ജോലി ചെയ്യുന്നത്. ദിവസേന ഈ വഴിയിലൂടെ നടന്നു പോകുന്നവരും ഭയപ്പാടിലാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297194/half-destroyed-buildings-kallachi-dangerous-condition)