---
title: "സ്നേഹത്തോടെ; വിരമിച്ച അധ്യാപികയുടെ കൈതാങ്ങിൽ വായനയിടമൊരുക്കി മുതുവടത്തൂർ യു.പി സ്കൂ‌ൾ വിദ്യാർഥികൾ"
english_title: "Students Muthuvadathur UP School reading area retired teacher"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297229/students-muthuvadathur-up-school-reading-area-retired-teacher"
published_at: "2025-06-19T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68543f1148171_muduvathur.jpg"
keywords: []
---

# സ്നേഹത്തോടെ; വിരമിച്ച അധ്യാപികയുടെ കൈതാങ്ങിൽ വായനയിടമൊരുക്കി മുതുവടത്തൂർ യു.പി സ്കൂ‌ൾ വിദ്യാർഥികൾ

> **Lead Summary:** **പുറമേരി: ** ഈ വർഷം മെയ് 31 സർവ്വീസിൽ നിന്നും വിരമിച്ച അധ്യാപികയുടെ കൈതാങ്ങിൽ വായനയിടമൊരുക്കി മുതുവടത്തൂർ യു.പി സ്കൂ‌ൾ വിദ്യാർഥികൾ.

## Article Content

**പുറമേരി: ** ഈ വർഷം മെയ് 31 സർവ്വീസിൽ നിന്നും വിരമിച്ച അധ്യാപികയുടെ കൈതാങ്ങിൽ വായനയിടമൊരുക്കി മുതുവടത്തൂർ യു.പി സ്കൂ‌ൾ വിദ്യാർഥികൾ.

കുട്ടികൾക്കായി കുട്ടികൾതന്നെയാണ് ലൈബ്രറി ഒരുക്കുന്നു. ലൈബ്രറിയുടെ നിയന്ത്രണവും വിതരണവുമെല്ലാം കുട്ടികൾതന്നെ. രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും ഒരു കൈത്താങ്ങ് കൂടിയായാൽ വിദ്യാലയത്തിലെ എല്ലാ ക്ലാസ്‌മുറിയിലും വായനശാലയൊരുക്കാൻ റെഡിയാണിവർ.

വായനി ദിനത്തിൻ്റെ ഭാഗമായി മുതുവടത്തൂർ യു.പിയിലെ 'വിദ്യാരംഗം' കൂട്ടുകാരാണ് മറ്റ് വിദ്യാർഥികൾക്കുകൂടി മാതൃകയായി ക്ലാസ് റൂം വായനശാല പദ്ധതി നടപ്പാക്കുന്നത്.

വിദ്യാലയ പരിസരത്തും സമീപത്തുമൊന്നും വായനശാലയില്ലാത്തതു കാരണം വായന അന്യമായ തോടെയാണ് പരീക്ഷണമെന്ന രീതിയിൽ ക്ലാസ് മുറിയിൽതന്നെ വായന ഇടം തയാറാക്കിയത്.

പുസ്തക ചാലഞ്ച് ഏറ്റെടുത്ത ഈ വർഷം സർവീസിൽ നിന്നും വിരമിച്ച മലയാളം അധ്യാപികയായ തയ്യിൽ ശ്രീലത ടീച്ചർ തൻ്റെ പിതാവിൻ്റെ ഓർമ്മയ്ക്കായി സംഭാവന ചെയ്ത പുസ്‌തകങ്ങളാണ് ക്ലാസ്സ് വായനാ മൂലയ്ക്കായി വിദ്യാർഥികൾ ആദ്യ ഘട്ടത്തിൽ ലൈബ്രറിയിലേക്ക് ശേഖരിച്ചത്.ഗ്രന്ഥങ്ങൾക്ക് പുറമെ ബാലമാസികകളും ടീച്ചർ സംഭാവനയായി നൽകിയിട്ടുണ്ട്.

പുസ്‌തകങ്ങളുടെ രജിസ്‌റ്ററും വിതരണവും വിദ്യാർഥികൾതന്നെ ഏറ്റെടുത്തു. ആഴ്‌ചയിൽ ഒരുദി വസമാണ് പുസ്‌തകം വായനക്കായി നൽകുക. വനിത ലൈബ്രേറിയനെയാണ് പുസ്‌തക വിതരണ ചുമതല ഏൽപിച്ചിരിക്കുന്നത്. വായിച്ച പുസ്‌തകങ്ങളെക്കുറിച്ച് കുറിപ്പുകളും തയാറാക്കും. വിദ്യാരംഗം കലാ സാഹിത്യ വേദിയിലെ വിദ്യാർഥികളാണ് ലൈബ്രറി പ്രവ ർത്തനത്തിന് നേതൃത്വം നൽകുന്നത്.

വിദ്യാർത്ഥികളുടെ സർഗ്ഗ സൃഷ്ടികൾ ചേർത്ത് ഇൻലൻ്റ് മാഗസിൻ പുറത്തിറക്കിയും ഈ വിദ്യാലയം നേരത്തെ ശ്രദ്ധ നേടിയിരുന്നു. വായനാദിനാചരണത്തിൻ്റെയും വിദ്യാരംഗം സാഹിത്യ വേദിയുടെയും ഉദ്ഘാടനം ശാസത്രസാഹിത്യ പരിഷിത്ത് പ്രവർത്തകനായ ആയിനി ഭാസ്കരൻ മാസ്റ്റർ നിർവ്വഹിച്ചു.

പ്രധാനാധ്യാപകൻ കെ.പി.ശ്യാംസുന്ദർ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297229/students-muthuvadathur-up-school-reading-area-retired-teacher)