---
title: "മുതിർന്ന വായനക്കാർക്ക് ആദരം; വായനാദിനം വേറിട്ടതാക്കി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ"
english_title: " Shihab Thangal Foundation celebrated Reading Day "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297274/shihab-thangal-foundation-celebrated-reading-day"
published_at: "2025-06-20T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6854ea013f7bc_reading_day.jpg"
keywords: []
---

# മുതിർന്ന വായനക്കാർക്ക് ആദരം; വായനാദിനം വേറിട്ടതാക്കി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ

> **Lead Summary:** **നാദാപുരം: **വായനാദിനത്തിൽ 70 കഴിഞ്ഞ വായനക്കാർക്ക് ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ ഒരുക്കിയ സ്നേഹാദരം പരിപാടി വേറിട്ട അനുഭവമായി.

## Article Content

**നാദാപുരം: **വായനാദിനത്തിൽ 70 കഴിഞ്ഞ വായനക്കാർക്ക് ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ ഒരുക്കിയ സ്നേഹാദരം പരിപാടി വേറിട്ട അനുഭവമായി.

കല്ലാച്ചി കൈരളി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഹമ്മദ് ബാഖവി ജാതിയേരി, സി കെ അബൂട്ടി ഹാജി, ഇബ്രാഹിം പെരുവൻകര, മടോംപൊയിൽ മാമി ഹജ്ജുമ്മ, തേനിൽ കുഞ്ഞാമി എന്നിവരെയാണ് ആദരിച്ചത്. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ബംഗളത്ത് പൊന്നാട അണിയിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എം കെ അഷ്റഫ് അധ്യക്ഷനായി. കൺവീനർ സി കെ നാസർ സ്വാഗതം പറഞ്ഞു.

പി ഷാഹിന, മണ്ടോടി ബഷീർ, ഫാത്തിമ കണ്ടിയിൽ, എൻ സി ഫൗസിയ സലീം, എം സി സുബൈർ, കെ എൻ അബ്ദുറഷീദ്, ജലീൽ നാമത്ത്, നംഷി മുഹമ്മദ്‌, റാഷിക് ചങ്ങരംകുളം, കെ എം സമീർ, കെ വി അർഷാദ്, ഇ വി അറഫാത്ത്, മുഹമ്മദലി തീനൂർ, അൻസാർ ഓറിയോൺ, ജാസം വലിയാണ്ടി, സി വി ഇബ്രാഹിം, ഷംസുദ്ദീൻ ഇല്ലത്ത്, മഹമൂദ് മത്തത്ത് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297274/shihab-thangal-foundation-celebrated-reading-day)