---
title: "പി.എൻ പണിക്കർ അനുസ്മരണം; വായനാദിനത്തിൽ ക്വിസ് മത്സര ജേതാക്കൾക്ക് പ്രണവം ഗ്രന്ഥശാലയുടെ അനുമോദനം "
english_title: "PN Panicker Memorial Pranavam Library congratulates winners quiz competition Reading Day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297284/pn-panicker-memorial-pranavam-library-congratulates-winners-quiz-competition-reading-day"
published_at: "2025-06-20T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6854eeb0e7e3b_pranavam.jpg"
keywords: []
---

# പി.എൻ പണിക്കർ അനുസ്മരണം; വായനാദിനത്തിൽ ക്വിസ് മത്സര ജേതാക്കൾക്ക് പ്രണവം ഗ്രന്ഥശാലയുടെ അനുമോദനം 

> **Lead Summary:** **നാദാപുരം: **വായനാദിനത്തിൽ പ്രണവം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പി.എൻ പണിക്കർ അനുസ്മരണം നടത്തി. ഇന്നലെ വെകുന്നേരം 6:30ന് പ്രണവം ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ പരിപാടി അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് രമേശൻ ഉദ്‌ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **വായനാദിനത്തിൽ പ്രണവം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പി.എൻ പണിക്കർ അനുസ്മരണം നടത്തി. ഇന്നലെ വെകുന്നേരം 6:30ന് പ്രണവം ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ പരിപാടി അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് രമേശൻ ഉദ്‌ഘാടനം ചെയ്തു.

താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പർ ടി.രാജൻ മാസ്റ്റർ മുഖ്യഥിതിയായി. നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പരിപാടിയിൽ അനുമോദിച്ചു. അഞ്ച് മണിക്ക് പ്രണവം ഗ്രന്ഥശാല എൽ പി വിഭാഗം ക്വിസ് മത്സരം സംഘടിപ്പിച്ചു.

വിജയികളായ വിദ്യാർത്ഥികൾക്ക് രമേശൻ ഉപഹാര സമർപ്പണം കൈമാറി. ഒന്നാം സ്ഥാനം നേടിയ മിഥാലി, രണ്ടാം സ്ഥാനം നേടിയ ജഗത്, മൂന്നാം സ്ഥാനം നേടിയ സാഞ്ച്വൽ എന്നിവരെയാണ് അനുമോദിച്ചത്. വായനാദിനം വിവിധ പരിപാടികളോടെ പ്രണവം ഗ്രന്ഥശാല ശ്രദ്ധേയമാക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297284/pn-panicker-memorial-pranavam-library-congratulates-winners-quiz-competition-reading-day)