---
title: "യാത്രക്കാർ ദുരിതത്തിൽ; വെള്ളൂര്‍ കമ്പയില്‍ താഴെ റോഡില്‍ വെള്ളക്കെട്ട് രൂക്ഷം"
english_title: "waterlogging Vellore Kambayil thazhe road thooneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297303/waterlogging-vellore-kambayil-thazhe-road-thooneri"
published_at: "2025-06-20T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6855009d13eab_waterlogging.jpg"
keywords: []
---

# യാത്രക്കാർ ദുരിതത്തിൽ; വെള്ളൂര്‍ കമ്പയില്‍ താഴെ റോഡില്‍ വെള്ളക്കെട്ട് രൂക്ഷം

> **Lead Summary:** **തൂണേരി: ** കാലവർഷം കനത്തതോടെ തൂണേരിയിലെ താഴന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിൽ മുങ്ങുകയാണ്. വേറ്റുമ്മൽ റോഡിൽ കമ്പയിൽ താഴെ ദാമോദരൻ പീടിക പ്രധാനമന്ത്രി റോഡ് വരെ വെള്ളക്കെട്ട് രൂക്ഷമായി. സ്കൂൾ വാഹനങ്ങളും ഓട്ടോറിക്ഷയും പോകാൻ കഴിയാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്.

## Article Content

**തൂണേരി: ** കാലവർഷം കനത്തതോടെ തൂണേരിയിലെ താഴന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിൽ മുങ്ങുകയാണ്. വേറ്റുമ്മൽ റോഡിൽ കമ്പയിൽ താഴെ ദാമോദരൻ പീടിക പ്രധാനമന്ത്രി റോഡ് വരെ വെള്ളക്കെട്ട് രൂക്ഷമായി. സ്കൂൾ വാഹനങ്ങളും ഓട്ടോറിക്ഷയും പോകാൻ കഴിയാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്.

ദാമോദരൻ പീടികയ്ക്ക് സമീപത്തെ ഓവുചാൽ തകർന്നിട്ട് വർഷങ്ങളായിട്ടും ശാശ്വത പരിഹാരമായിട്ടില്ല. ഓവുചാലിലൂടെ ഒഴുകേണ്ട വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ഈ അവസ്ഥക്ക് ശാശ്വത പരിഹാരം കാണണമെന്നും ബന്ധപ്പെട്ട അധികാരികൾ എത്രയും പെട്ടെന്ന് ഇടപെടണമെന്നും തൂണേരി പഞ്ചായത്ത് എട്ടാം വാർഡ് ആർജെഡി കമ്മിറ്റി ആവശ്യപ്പെട്ടു. ടി.വാസു അധ്യക്ഷത വഹിച്ചു. ഷൈജേഷ്, കെ ടി.ബാബു, ടി.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297303/waterlogging-vellore-kambayil-thazhe-road-thooneri)