---
title: "അന്താരാഷ്ട്ര യോഗ ദിനം; എടച്ചേരിയിൽ യോഗ സംഗമം സംഘടിപ്പിച്ചു "
english_title: "International Yoga Day Yoga meet organized Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297353/international-yoga-day-yoga-meet-organized-edachery"
published_at: "2025-06-20T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68552541cddf8_yoga.jpg"
keywords: []
---

# അന്താരാഷ്ട്ര യോഗ ദിനം; എടച്ചേരിയിൽ യോഗ സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** എടച്ചേരി: പതിനൊന്നാം അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ യോഗ സംഗമം സംഘടിപ്പിച്ചു. എടച്ചേരി ഗവ. മാതൃക ഹോമിയോ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററും, ഗവ. ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെൻററും സിഡിഎസ് എടച്ചേരിയും സംയുക്തമായാണ് യോഗ സംഗമം സംഘടിപ്പിച്ചത്.

## Article Content

എടച്ചേരി: പതിനൊന്നാം അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ യോഗ സംഗമം സംഘടിപ്പിച്ചു. എടച്ചേരി ഗവ. മാതൃക ഹോമിയോ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററും, ഗവ. ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെൻററും സിഡിഎസ് എടച്ചേരിയും സംയുക്തമായാണ് യോഗ സംഗമം സംഘടിപ്പിച്ചത്.

ഡോ. അഞ്ജലി എസ് ആർ യോഗ ഇൻസ്ട്ര‌ക്‌ടർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം രാജൻ അധ്യക്ഷത വഹിച്ചു പഞ്ചായത്ത് പ്രസിഡൻറ് എൻ പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ മെഡിക്കൽ ഓഫീസർമാരായ ഡോ. നൗഷാദ് പി, ഡോ. അഞ്ചു വത്സൻ ഡോ. റജുല, പഞ്ചായത്ത് മെമ്പർമാരായ സി പി ശ്രീജിത്ത്, ടി കെ മോട്ടി ഷെരീഫ, സതി മാരാൻ വീട്ടിൽ, കെ ടി കെ രാധ സെലീന കെ പി, പഞ്ചായത്ത് സെക്രട്ടറി നിഷ പി വി,സി ഡി എസ് ചെയർപേഴ്‌സൺ ബിന്ദു, എച്ച്എംസി അംഗങ്ങൾ യോഗ പഠിതാക്കൾ നാട്ടുകാർ എന്നിവർ പങ്കെടുത്തു.

ചടങ്ങിന് യോഗ ഇൻസ്ട്രക്‌ടർമാരായ ഡോ.സൂര്യ പ്രേംകുമാർ, ഡോ. അഞ്ജലി എസ് ആർ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ യോഗ ഡാൻസ്, യോഗ ഡെമോ, മാസ് യോഗ തുടങ്ങിയവ നടത്തി. ഡോ.സുര്യ പ്രേംകുമാർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297353/international-yoga-day-yoga-meet-organized-edachery)