---
title: "2 മില്യൺ പ്ലഡ്ജ്; തൂണേരി ബ്ലോക്കിൽ രണ്ട് ലക്ഷം ആളുകൾ പങ്കാളികളാവും "
english_title: "two Million Pledge Two lakh people participate Thuneri block"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297385/two-million-pledge-two-lakh-people-participate-thuneri-block"
published_at: "2025-06-20T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68553df65f278_two_million_pledgejpg"
keywords: []
---

# 2 മില്യൺ പ്ലഡ്ജ്; തൂണേരി ബ്ലോക്കിൽ രണ്ട് ലക്ഷം ആളുകൾ പങ്കാളികളാവും 

> **Lead Summary:** നാദാപുരം: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ സംഘടിപ്പിക്കുന്ന 2 മില്യൺ പ്ലഡ്ജ് ലഹരി വിരുദ്ധ ക്യാമ്പയിനിൽ തൂണേരി ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിൽ വിവിധ പഞ്ചായത്തുകളിലായി നൂറിലേറെ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികളടക്കം രണ്ട് ലക്ഷം ആളുകൾ പങ്കാളികളാവും.

## Article Content

നാദാപുരം: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ സംഘടിപ്പിക്കുന്ന 2 മില്യൺ പ്ലഡ്ജ് ലഹരി വിരുദ്ധ ക്യാമ്പയിനിൽ തൂണേരി ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിൽ വിവിധ പഞ്ചായത്തുകളിലായി നൂറിലേറെ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികളടക്കം രണ്ട് ലക്ഷം ആളുകൾ പങ്കാളികളാവും.

ബ്ലോക്ക്‌ ഓഫീസിൽ നടന്ന സംഘാടക സമിതി രുപീകരണവും കൺവെൻഷനും ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.പി വനജ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ സ്വാഗതവും ജോയിന്റ് ബി.ഡി.ഒ സി. സന്തോഷ്‌ കുമാർ നന്ദിയും പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുധ സത്യൻ, പത്മിനി ടീച്ചർ, അഡ്വ.ജ്യോതി ലക്ഷ്മി,പി സുരയ്യ ടീച്ചർ,വളയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ, നാദാപുരം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി.കെ നാസർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഇന്ദിര കെ, ബിന്ദു പുതിയോട്ടിൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ. മോഹൻദാസ്,കരിമ്പിൽ ദിവാകരൻ,രവി മാസ്റ്റർ വെള്ളൂർ, കെ.പി.സി തങ്ങൾ,സുശാന്ത്, ശശി മാസ്റ്റർ, വസന്ത കരിമ്പിൽ എന്നിവർ സംസാരിച്ചു.

യുവജന വിദ്യാർത്ഥി, വനിത സംഘടന പ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, സ്റ്റേഷൻ ഹൗസ് ഓഫീസർമാർ, എക്സൈസ് ഇൻസ്‌പെക്ടർ, ഇമ്പ്ലിമെന്റ് ഓഫീസർമാർ, അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസർ,കുടുംബശ്രീ ചെയർപേഴ്സൺമാർ, തൊഴിലുറപ്പ് പദ്ധതി ജീവനക്കാർ, അംഗണവാടി വർക്കർമാർ തുടങ്ങിയ വിഭാഗങ്ങളിൽ നിന്നായി ഇരുന്നൂറോളം പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.പി വനജ സംഘാടക സമിതി ചെയർപേഴ്സണായും ജില്ലാ പഞ്ചായത്ത്‌ മെമ്പർ കൂടത്താംകണ്ടി സുരേഷ് മാസ്റ്റർ കൺവീനറായും ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി ഇ.ആർ ദേവിക രാജിനെ ചീഫ് കോർഡിനേറ്ററായും വൈസ് ചെയർമാൻമാരായി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാരെയും ജോയിന്റ് കൺവീനറായി ജില്ലാ പഞ്ചായത്ത്‌ മെമ്പർ സി.വി.എം നജ്മ യേയും കോർഡിനറ്ററായി യുവജനക്ഷേമ ബോർഡ് യൂത്ത് കോർഡിനേറ്റർ നജ്മുസാഖിബിനെയും തിരഞ്ഞെടുക്കപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297385/two-million-pledge-two-lakh-people-participate-thuneri-block)