---
title: "വാക്കുകളുടെ പൂക്കാലം; പെരുമുണ്ടച്ചേരി എസ്.വി.എൽ.പി സ്കൂളിൽ വായനാ പരിപോഷണ പദ്ധതി "
english_title: "Reading Nurturing Project Perumundachery SVLP School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297394/reading-nurturing-project-perumundachery-svlp-school"
published_at: "2025-06-20T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68554c12c215d_svlp_school.jpg"
keywords: []
---

# വാക്കുകളുടെ പൂക്കാലം; പെരുമുണ്ടച്ചേരി എസ്.വി.എൽ.പി സ്കൂളിൽ വായനാ പരിപോഷണ പദ്ധതി 

> **Lead Summary:** **അരൂർ : **പെരുമുണ്ടച്ചേരി എസ്.വി. എൽ. പി ( ചെട്യാം വീട് ) സ്‌കൂളിൽ വാക്കുകളുടെ പൂക്കാലം എന്ന വായനാ പരിപോഷണ പദ്ധതി ഉദ്ഘാനം ചെയ്തു. സംസ്ഥാന സ്കൂൾ കലോത്സവ പ്രതിഭ യുക്ത നമ്പ്യാർ ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**അരൂർ : **പെരുമുണ്ടച്ചേരി എസ്.വി. എൽ. പി ( ചെട്യാം വീട് ) സ്‌കൂളിൽ വാക്കുകളുടെ പൂക്കാലം എന്ന വായനാ പരിപോഷണ പദ്ധതി ഉദ്ഘാനം ചെയ്തു. സംസ്ഥാന സ്കൂൾ കലോത്സവ പ്രതിഭ യുക്ത നമ്പ്യാർ ഉദ്ഘാടനം നിർവ്വഹിച്ചു.

ഉദ്ഘാടനം വാർഡ് മെമ്പർ റീത്ത കണ്ടോത്ത് വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു. പൂർവ്വ പ്രധാന അദ്ധ്യാപിക എ.കെ ഇന്ദിര ടീച്ചറുടെ സ്പോൺസർഷിപ്പിൽ വായനക്കളരി ഉദ്ഘാടനവും നടന്നു. പൂർവ്വ വിദ്യാർത്ഥി ചന്ദന സജീവൻ സ്ക്കൂൾ ലൈബ്രറിയിലേക്ക് നൽകുന്ന പുസ്തകങ്ങൾ കെ.സജീവൻ മാസ്റ്റർ പി.ടി എ പ്രസിഡണ്ട് എം.എ. ഗഫൂറിന് കൈമാറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297394/reading-nurturing-project-perumundachery-svlp-school)