---
title: "മന്ത്രി തുടക്കമിട്ടു; നാദാപുരം വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം"
english_title: "Minister inaugurates New building Nadapuram Village Office"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297398/minister-inaugurates-new-building-nadapuram-village-office"
published_at: "2025-06-20T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685554ec4cb04_minister.jpg"
keywords: []
---

# മന്ത്രി തുടക്കമിട്ടു; നാദാപുരം വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം

> **Lead Summary:** നാദാപുരം: സംസ്ഥാന സർക്കാർ റവന്യൂ വകുപ്പ് സ്മാർട്ട് വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന നാദാപുരം വില്ലേജ് ഓഫീസിൻ്റെ പുതിയ കെട്ടിട നിർമ്മാണത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനിൽ നിർവ്വഹിച്ചു.

## Article Content

നാദാപുരം: സംസ്ഥാന സർക്കാർ റവന്യൂ വകുപ്പ് സ്മാർട്ട് വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന നാദാപുരം വില്ലേജ് ഓഫീസിൻ്റെ പുതിയ കെട്ടിട നിർമ്മാണത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനിൽ നിർവ്വഹിച്ചു.

നാദാപുരം റസ്റ്റ് ഹൗസ് പരിസരത്ത് നടന്ന ചടങ്ങിൽ ഇ.കെ. വിജയൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.വി. മുഹമ്മദലി സ്വാഗതം പറഞ്ഞു.

തുണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ , ജില്ലാ പഞ്ചായത്ത് അംഗം സി.വി.എം. നജ്മ , അബ്ബാസ് കണേക്കൽ, തഹസിൽദാർ ഡി. രൻജിത്ത് കുമാർ, വില്ലേജ് ഓഫീസർ എം. പ്രദീപ് കുമാർ, എ മോഹൻദാസ്, ബംഗ്ലത്ത് മുഹമ്മദ്, മോഹനൻ പാറക്കടവ്, ടി. സുഗതൻ, കെ വി നാസർ, കരിമ്പിൽ ദിവാകരൻ, കെ.ജി ലത്തീഫ്, കരിമ്പിൽ വസന്ത, എ. വാസു, സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297398/minister-inaugurates-new-building-nadapuram-village-office)