---
title: "പാഠപുസ്തകത്തിൽ നിന്നും പരീക്ഷണശാലയിലേക്ക്; കല്ലാച്ചി ഗവ: യുപി സ്കൂളിൽ ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം ചെയ്തു"
english_title: "Creative corner inaugurated Kallachi Govt UP School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297439/creative-corner-inaugurated-kallachi-govt-up-school-new"
published_at: "2025-06-20T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685582c1c9cf1_mla.jpg"
keywords: []
---

# പാഠപുസ്തകത്തിൽ നിന്നും പരീക്ഷണശാലയിലേക്ക്; കല്ലാച്ചി ഗവ: യുപി സ്കൂളിൽ ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം: **കുട്ടികൾ പാഠപുസ്തകത്തിൽ നിന്നും നേടിയെടുത്ത ശാസ്ത്ര, ഗണിതശാസ്ത്ര ആശയങ്ങൾ പ്രയോഗവൽക്കരിക്കാനും അതുവഴി തൊഴിൽ നൈപുണികൾ നേടാനുമായി, സമഗ്ര ശിക്ഷ കേരളയുടെയും കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെയും സഹകരണത്തോടെ കല്ലാച്ചി ഗവ. യു പി സ്കൂളിൽ സ്ഥാപിക്കപ്പെട്ട തൊഴിലധിഷ്ഠിത പഠന കേന്ദ്രമായ ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം നാദാപുരം എം ൽ എ ഇ കെ വിജയൻ നിർവഹിച്ചു.

## Article Content

**നാദാപുരം: **കുട്ടികൾ പാഠപുസ്തകത്തിൽ നിന്നും നേടിയെടുത്ത ശാസ്ത്ര, ഗണിതശാസ്ത്ര ആശയങ്ങൾ പ്രയോഗവൽക്കരിക്കാനും അതുവഴി തൊഴിൽ നൈപുണികൾ നേടാനുമായി, സമഗ്ര ശിക്ഷ കേരളയുടെയും കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെയും സഹകരണത്തോടെ കല്ലാച്ചി ഗവ. യു പി സ്കൂളിൽ സ്ഥാപിക്കപ്പെട്ട തൊഴിലധിഷ്ഠിത പഠന കേന്ദ്രമായ ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം നാദാപുരം എം ൽ എ ഇ കെ വിജയൻ നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ബി പി സി ടി സജീവൻ പദ്ധതി വിശദീകരിച്ചു. ബിആർസി ട്രെയിനർ ശ്രീരേഖ ടീച്ചർ സന്നിഹിതയായിരുന്നു. പിടിഎ പ്രസിഡണ്ട് അനൂപ് സി ടി സ്വാഗതവും സ്ക്കൂൾ അധ്യാപകൻ സതീശൻ പുതിയടുത്ത് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297439/creative-corner-inaugurated-kallachi-govt-up-school-new)