---
title: "പാലം ഇഴയുന്നു; തീരം ഇടിയുന്നു, ആശങ്ക പങ്കുവെച്ച് ജനപ്രതിനിധികൾ"
english_title: "Mudavantheri Chediyalakadav Bridge bank collapsing"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297497/mudavantheri-chediyalakadav-bridge-bank-collapsing"
published_at: "2025-06-21T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68563a756faaa_mla.jpg"
keywords: []
---

# പാലം ഇഴയുന്നു; തീരം ഇടിയുന്നു, ആശങ്ക പങ്കുവെച്ച് ജനപ്രതിനിധികൾ

> **Lead Summary:** **നാദാപുരം: **കണ്ണൂർ ജില്ലാ അതിർത്തിയിലെ പുഴത്തീരവാസികൾ ആശങ്കയിൽ. മഹി പുഴയ്ക്ക് നിർമ്മിക്കുന്ന പാലം പ്രവൃത്തി ഇഴയുന്നു, പുഴ ത്തീരം ഇടിയുന്നു, ആശങ്ക പങ്കുവെച്ച് ജനപ്രതിനിധികൾ.

## Article Content

**നാദാപുരം: **കണ്ണൂർ ജില്ലാ അതിർത്തിയിലെ പുഴത്തീരവാസികൾ ആശങ്കയിൽ. മഹി പുഴയ്ക്ക് നിർമ്മിക്കുന്ന പാലം പ്രവൃത്തി ഇഴയുന്നു, പുഴ ത്തീരം ഇടിയുന്നു, ആശങ്ക പങ്കുവെച്ച് ജനപ്രതിനിധികൾ.

ചെക്യാട് - തൂണേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുടവന്തേരി -ചേടിയാലക്കടവ് പാലം പണിയാണ് ഇഴഞ്ഞ് നീങ്ങുന്നത്. സംബന്ധിച്ചും , പുഴയുടെ തിരം വ്യാപകമായി ഇടിഞ്ഞ് വീടുകൾക്ക് ഭീഷണിയാവുന്നത് സംബന്ധിച്ചും പ്രദേശവാസികളുടെ ആശങ്കയും പരിഹാര നിർദ്ദേശവും ഇ കെ വിജയൻ എം എൽ എയുടെ ശ്രദ്ധയിൽപെടുത്തി.

തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുധ സത്യൻ , വൈ.പ്രസി വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, മെമ്പർ എൻസി ഫൗസിയ്യ , സി പുരുഷു എന്നിവർ പങ്കെടുത്തു. പൊതുമരാമത്ത് - ഇറിഗേഷൻ വകുപ്പുകളുടെ ശ്രദ്ധയിൽ പ്രശ്നം അവതരിപ്പിക്കുമെന്ന് എം എൽ എ ഉറപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297497/mudavantheri-chediyalakadav-bridge-bank-collapsing)