---
title: "ഒറ്റ മനസ്സ് ഒറ്റ വേദി; നാദാപുരത്ത് മാതൃകയായി യോഗാ ദിനം"
english_title: "international Yoga Day celebrated Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297499/international-yoga-day-celebrated-nadapuram"
published_at: "2025-06-21T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68563d21b889a_yoga_day.jpg"
keywords: []
---

# ഒറ്റ മനസ്സ് ഒറ്റ വേദി; നാദാപുരത്ത് മാതൃകയായി യോഗാ ദിനം

> **Lead Summary:** **നാദാപുരം: **അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് നാദാപുരത്ത് നടന്ന പരിപാടിയിൽ പോലീസ്, ഫയർഫോഴ്സ്, എക്സൈസ് ഉദ്യോഗസ്ഥർ സജീവമായി പങ്കെടുത്തത് ശ്രദ്ധേയമായി. നാദാപുരം ഗ്രാമപഞ്ചായത്തും ഗവ. ആയുഷ് ഡിസ്പെൻസറിയും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കുറ്റ്യാടി ഏരിയ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച യോഗാ ക്ലാസ്സിലാണ് സേനാംഗങ്ങൾ ജനങ്ങളോടൊപ്പം യോഗാഭ്യാസനം നടത്തിയത്.

## Article Content

**നാദാപുരം: **അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് നാദാപുരത്ത് നടന്ന പരിപാടിയിൽ പോലീസ്, ഫയർഫോഴ്സ്, എക്സൈസ് ഉദ്യോഗസ്ഥർ സജീവമായി പങ്കെടുത്തത് ശ്രദ്ധേയമായി. നാദാപുരം ഗ്രാമപഞ്ചായത്തും ഗവ. ആയുഷ് ഡിസ്പെൻസറിയും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കുറ്റ്യാടി ഏരിയ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച യോഗാ ക്ലാസ്സിലാണ് സേനാംഗങ്ങൾ ജനങ്ങളോടൊപ്പം യോഗാഭ്യാസനം നടത്തിയത്.

ജൂൺ 21-ന് രാവിലെ 7:30-ന് നാദാപുരം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ചായിരുന്നു പരിപാടി. നാദാപുരം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. നാസർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, നാദാപുരം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.സി. സുബൈർ അധ്യക്ഷത വഹിച്ചു.

ഡോ. ആയിഷ ബി.എ.എം.എസ്, ഡോ. ദേവി മഞ്ജുള എന്നിവർ യോഗാ ക്ലാസിന് നേതൃത്വം നൽകി. തിരക്കിട്ട ഔദ്യോഗിക ജീവിതത്തിനിടയിലും ആരോഗ്യത്തിന് പ്രാധാന്യം നൽകി യോഗാ ക്ലാസിൽ പങ്കെടുത്ത സേനാംഗങ്ങൾ പൊതുജനങ്ങൾക്ക് മാതൃകയായി.

പൊതുജനങ്ങളും യോഗാഭ്യാസനത്തിൽ പങ്കാളികളായി. ആയുഷ് മെഡിക്കൽ ഓഫീസർ ഡോ. മുംതാസ്, ഡോ. അർഷാദ് വി.പി, ഡോ. അതുൽ എ.ജി, പഞ്ചായത്ത് യോഗ ഇൻസ്പെക്ടർ ബൈജു പി.ബി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297499/international-yoga-day-celebrated-nadapuram)