---
title: "ലോക സംഗീത ദിനം; കല്ലാച്ചിയിൽ മാപ്പിളപ്പാട്ട് മത്സരവും സ്നേഹാദരവും ഇന്ന്"
english_title: "World Music Day Mappila song competition Kallachi today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297524/world-music-day-mappila-song-competition-kallachi-today"
published_at: "2025-06-21T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685650dc7389d_mla.jpg"
keywords: []
---

# ലോക സംഗീത ദിനം; കല്ലാച്ചിയിൽ മാപ്പിളപ്പാട്ട് മത്സരവും സ്നേഹാദരവും ഇന്ന്

> **Lead Summary:** നാദാപുരം: ലോക സംഗീത ദിനാചരണത്തിൻ്റെ ഭാഗമായി കേരള മാപ്പിള കലാ അക്കാദമി നാദാപുരം ചാപ്റ്റർ മാപ്പിളപ്പാട്ട് ആലാപന മത്സരവും സ്നേഹാദരവും സംഘടിപ്പിക്കുന്നു. ഇന്ന് രണ്ടുമണിക്ക് മത്സരം കല്ലാച്ചി കൈരളി ഓഡിറ്റോറിയത്തിൽ നടക്കും.

## Article Content

നാദാപുരം: ലോക സംഗീത ദിനാചരണത്തിൻ്റെ ഭാഗമായി കേരള മാപ്പിള കലാ അക്കാദമി നാദാപുരം ചാപ്റ്റർ മാപ്പിളപ്പാട്ട് ആലാപന മത്സരവും സ്നേഹാദരവും സംഘടിപ്പിക്കുന്നു. ഇന്ന് രണ്ടുമണിക്ക് മത്സരം കല്ലാച്ചി കൈരളി ഓഡിറ്റോറിയത്തിൽ നടക്കും.

18 വയസ്സുവരെ ജൂനിയർ വിഭാഗത്തിലും 18ന് മുകളിൽ സീനിയർ വിഭാഗത്തിലും ആണ് മത്സരം. നാലുമണിക്ക് സ്നേഹാദരം പരിപാടിയുടെ ഉദ്ഘാടനം ഇ കെ വിജയൻ എംഎൽഎ നിർവഹിക്കും. ഗായകനും സംഗീത സംവിധായകനുമായ ഫിറോസ് നാദാപുരത്തെ ആദരിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297524/world-music-day-mappila-song-competition-kallachi-today)