---
title: "മികവുറ്റ നേട്ടം; ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു"
english_title: " Students achieved high results were congratulated iringannur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297551/students-achieved-high-results-were-congratulated-iringannur"
published_at: "2025-06-21T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68566c33adb33_ek_vijayan_mla.jpg"
keywords: []
---

# മികവുറ്റ നേട്ടം; ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

> **Lead Summary:** ഇരിങ്ങണ്ണൂർ: വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ അനുദിച്ചു. എസ്. എസ്‌. എൽ. സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ഈ വർഷം യു. എസ്. എസ്, രാജ്യപുരസ്കാർ, ഇൻസ്പയർ അവാർഡ്, എൻ.എം.എം.എസ് സംസ്‌കൃതം സ്കോളർഷിപ്, ടാലെന്റ്റ് സെർച്ച്‌ പരീക്ഷ തുടങ്ങി വിവിധ നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെയുമാണ് മാനേജ്‌മെന്റും പി ടി എ യും സ്റ്റാഫും ചേർന്ന് അനുമോദിച്ചത്.

## Article Content

ഇരിങ്ങണ്ണൂർ: വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ അനുദിച്ചു. എസ്. എസ്‌. എൽ. സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ഈ വർഷം യു. എസ്. എസ്, രാജ്യപുരസ്കാർ, ഇൻസ്പയർ അവാർഡ്, എൻ.എം.എം.എസ് സംസ്‌കൃതം സ്കോളർഷിപ്, ടാലെന്റ്റ് സെർച്ച്‌ പരീക്ഷ തുടങ്ങി വിവിധ നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെയുമാണ് മാനേജ്‌മെന്റും പി ടി എ യും സ്റ്റാഫും ചേർന്ന് അനുമോദിച്ചത്.

എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. പദ്‌മിനി ടീച്ചർ അധ്യക്ഷത വഹിച്ചു. ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ എം.എൻ രമേശ് ബാബു സ്വാഗതം പറഞ്ഞു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ്. പ്രസിഡൻ്റ് ടി കെ അരവിന്ദാക്ഷൻ, വാർഡ് മെമ്പർ ശ്രീജ പാലപ്പറമ്പത്, സ്കൂൾ മാനേജർ പി കെ കുഞ്ഞിരാമൻ, ഭരണ സമിതി പ്രസിഡൻ്റ് പി എം നാണു, സെക്രട്ടറി യു.കെ വിനോദ് മാസ്റ്റർ, പി ടി എ പ്രസിഡൻ്റ് ടി.കെ രഞ്ജിത് കുമാർ, എം പി ടി എ പ്രസിഡൻ്റ് ഗ്രീഷ്മ രാജീവ്, പി.വി തമ്പാൻ എൻ.കെ രാജീവൻ , എം സുകുമാരൻ എന്നിവർ സംസാരിച്ചു. കൺവീനർ നിജേഷ് മാസ്റ്റർ നന്ദി രേഖപെടുത്തി..ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പി ടി എ യുടെ ഉപഹാരവും മാനേജ്‌മെന്റ് വക ക്യാഷ് അവാർഡുകളും വിതരണം ചെയ്തു..

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297551/students-achieved-high-results-were-congratulated-iringannur)