---
title: "നാദാപുരത്ത് 1.65കോടിരൂപയുടെ സുഭിക്ഷഗ്രാമം പദ്ധതിക്ക് തുടക്കമായി"
english_title: "Subhiksha Gramam project worth Rs 1.65 crore launched Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297608/subhiksha-gramam-project-worth-rs-165-crore-launched-nadapuram-new-update"
published_at: "2025-06-21T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6856a08189d82_vv_muhammadali.jpg"
keywords: []
---

# നാദാപുരത്ത് 1.65കോടിരൂപയുടെ സുഭിക്ഷഗ്രാമം പദ്ധതിക്ക് തുടക്കമായി

> **Lead Summary:** **നാദാപുരം: ** ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന സുഭിക്ഷ ഗ്രാമം പദ്ധതിക്ക്തുടക്കമായി.

## Article Content

**നാദാപുരം: ** ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന സുഭിക്ഷ ഗ്രാമം പദ്ധതിക്ക്തുടക്കമായി.

ലേബർ ബഡ്ജറ്റിൽ 1.65കോടി രൂപയാണ് സുഭിക്ഷഗ്രാമം പദ്ധതിക്ക് അനുവദിച്ചിട്ടുള്ളത്. ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങൾക്ക് പശുത്തൊഴുത്ത് ആട്ടിൻകൂട് കോഴിക്കൂട് എന്നിവ സൗജന്യമായി നിർമ്മിച്ചു കൊടുക്കുന്നതാണ് പദ്ധതി.ഗ്രാമപഞ്ചായത്തിൽ ലഭിക്കുന്ന അപേക്ഷകളിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അന്വേഷണം നടത്തിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്.

ആദ്യഘട്ട നിർമ്മാണപ്രവൃത്തിയുടെ ഉദ്ഘാsനം നരിക്കാട്ടേരിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി നിർവ്വഹിച്ചു.എ.കെ.സുബൈർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.സ്ഥിരംസമിതി അദ്ധ്യക്ഷൻ സി.കെ. നാസർ,ഗ്രാമപഞ്ചായത്തംഗം വി. അബ്ദുൽ ജലീൽ,അസി എഞ്ചിനിയർ ആയിശു ,ഓവർസിയർ അഹമ്മദ്മുസാഫിർ വാർഡ് വികസനസമിതി ഭാരവാഹികളായ പുളിയച്ചേരി ഇബ്രാഹിം,

കെ.ജമാൽ മാസ്റ്റർ കെ.ടി.കെ മുഹമ്മദ് ക്ഷീര സംഘം പ്രസിഡണ്ട് കളത്താട്ടിൽ മുഹമ്മദ് ഹാജി,പ്രമീള തുടങ്ങിയവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297608/subhiksha-gramam-project-worth-rs-165-crore-launched-nadapuram-new-update)