---
title: "സംഗീത ദിനം; വേറിട്ട അനുഭവമായി മാപ്പിള പാട്ട് മത്സരവും സ്നേഹാദരവും"
english_title: "Music Day Mappila song competition "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297651/music-day-mappila-song-competition-new"
published_at: "2025-06-21T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6856e2594c1a9_vijayan.jpg"
keywords: []
---

# സംഗീത ദിനം; വേറിട്ട അനുഭവമായി മാപ്പിള പാട്ട് മത്സരവും സ്നേഹാദരവും

> **Lead Summary:** നാദാപുരം: ലോക സംഗീത ദിനത്തിൽ കേരള മാപ്പിള കലാ അക്കാദമി നാദാപുരം ചാപ്റ്റർ സംഘടിപ്പിച്ച മാപ്പിള പാട്ട് ആലാപന മത്സരവും സ്നേഹാദരം പരിപാടിയും വേറിട്ട അനുഭവമായി. കല്ലാച്ചി കൈരളി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

## Article Content

നാദാപുരം: ലോക സംഗീത ദിനത്തിൽ കേരള മാപ്പിള കലാ അക്കാദമി നാദാപുരം ചാപ്റ്റർ സംഘടിപ്പിച്ച മാപ്പിള പാട്ട് ആലാപന മത്സരവും സ്നേഹാദരം പരിപാടിയും വേറിട്ട അനുഭവമായി. കല്ലാച്ചി കൈരളി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

സിനിമ പിന്നണി ഗായകനും സംഗീത സംവിധായകനു മായ ഫിറോസ് നാദാപുരത്തിന് എം എൽ എ ഉപഹാരം നൽകി. മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡന്റ്‌ എം കെ അഷ്‌റഫ്‌ മുഖ്യ പ്രഭാഷണം നടത്തി. ചാപ്റ്റർ പ്രസിഡന്റ്‌ മണ്ടോടി ബഷീർ മാസ്റ്റർ അധ്യക്ഷനായി.

ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ, അക്കാദമി സംസ്ഥാന സെക്രട്ടറി നൗഷാദ് വടകര, ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് കൊടുവള്ളി, വൈസ് പ്രസിഡന്റ് സുലൈമാൻ മണ്ണാറത്ത്, മേനിക്കണ്ടി കുഞ്ഞബ്ദുല്ല മാസ്റ്റർ, തായമ്പത്ത് കുഞ്ഞാലി, ജനപ്രതിനിധികളായ ഫാത്തിമ കണ്ടിയിൽ, ഫൗസിയ സലിം, സക്കീന ഹൈദർ, യൂനുസ് മുളിവയൽ, മഹമൂദ് വെള്ളിയോട്, എം പി സലിം മാസ്റ്റർ, സി രാഗേഷ് തുടങ്ങിയവർ സംസാരിച്ചു. മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297651/music-day-mappila-song-competition-new)