---
title: "വേട്ടയാടാൻ അനുവദിക്കണം; വന്യജീവി അക്രമത്തിൽ നിന്ന് കൃഷി ഭൂമിയേയും കർഷകരെയും സംരക്ഷിക്കണം -കർഷക സംഘം"
english_title: "agricultural land farmers should be protected from wildlife violence Farmers group"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297730/agricultural-land-farmers-should-be-protected-from-wildlife-violence-farmers-group"
published_at: "2025-06-22T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6857a6bab690b_farmers_group.jpg"
keywords: []
---

# വേട്ടയാടാൻ അനുവദിക്കണം; വന്യജീവി അക്രമത്തിൽ നിന്ന് കൃഷി ഭൂമിയേയും കർഷകരെയും സംരക്ഷിക്കണം -കർഷക സംഘം

> **Lead Summary:** **വളയം: **നാട്ടിലിറങ്ങുന്ന വന്യ ജീവികളെ വേട്ടയാടാൻ അനുവദിക്കണമെന്നും വന്യജീവി അക്രമത്തിൽ നിന്ന് കൃഷി ഭൂമിയേയും കർഷകരെയും സംരക്ഷിക്കണമെന്നും കർഷക സംഘം വളയം മേഖല സമ്മേളനം ആവശ്യപ്പെട്ടു. വളയത്ത് എം സി കുഞ്ഞിക്കണ്ണൻ നഗറിൽ നടന്ന സമ്മേളനം അഖിലേന്ത്യ കർഷക സംഘം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സുരേഷ് കൂടത്താം കണ്ടി ഉദ്ഘാടനം ചെയ്തു.

## Article Content

**വളയം: **നാട്ടിലിറങ്ങുന്ന വന്യ ജീവികളെ വേട്ടയാടാൻ അനുവദിക്കണമെന്നും വന്യജീവി അക്രമത്തിൽ നിന്ന് കൃഷി ഭൂമിയേയും കർഷകരെയും സംരക്ഷിക്കണമെന്നും കർഷക സംഘം വളയം മേഖല സമ്മേളനം ആവശ്യപ്പെട്ടു. വളയത്ത് എം സി കുഞ്ഞിക്കണ്ണൻ നഗറിൽ നടന്ന സമ്മേളനം അഖിലേന്ത്യ കർഷക സംഘം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സുരേഷ് കൂടത്താം കണ്ടി ഉദ്ഘാടനം ചെയ്തു.

കെ. വിനോദൻ അധ്യക്ഷനായി. എം പ്രഭാകരൻ രക്തസാക്ഷി പ്രമേയവും കെ ശ്രീജിത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. മേഖല സെക്രട്ടറി എം. ശേഖരൻ പ്രവർത്തന റിപ്പോർട്ടും ഏരിയാ സെക്രട്ടറി എംഎം അശോകർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.

ജില്ലാ കമ്മറ്റി അംഗം സി എച്ച് ബാലകൃഷ്ണൻ ,എൻ പി കണ്ണൻ മാസ്റ്റർ, വി.കെ രവി, മഹിജ, പി ബിന്ദു, എന്നിവർ സംസാരിച്ചു. എം ദിവാകരൻ,കെ.എൻ ദാമോദരൻ , എൻപി പ്രേമൻ, എം ദേവി തുടങ്ങിയവർ സംസാരിച്ചു.കക്കുടുക്കിൽ കണ്ണൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297730/agricultural-land-farmers-should-be-protected-from-wildlife-violence-farmers-group)