---
title: "അങ്കതളങ്ങൾ ഉണർന്നു; നാട്ടിൻ പുറങ്ങളിൽ കളരി പരിശീലനം ആരംഭിച്ചു   "
english_title: "Kalari training class Chalappuram Kalari"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297757/kalari-training-class-chalappuram-kalari"
published_at: "2025-06-22T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6857ca5550356_kalari.jpg"
keywords: []
---

# അങ്കതളങ്ങൾ ഉണർന്നു; നാട്ടിൻ പുറങ്ങളിൽ കളരി പരിശീലനം ആരംഭിച്ചു   

> **Lead Summary:** **നാദാപുരം: **വാളും ചുരികയും രാഗി മിനുക്കി അങ്കതളങ്ങൾ ഉണർന്നു. നാട്ടിൻ പുറങ്ങളിൽ കളരി പരിശീലനം ആരംഭിച്ചു. കടത്തനാട് കളരി സംഘം പ്രേമൻ ഗുരുക്കളുടെ നേതൃത്വത്തിലുള്ള കളരി പരിശീലന ക്ലാസ് ചാലപ്പുറം കളരിയിൽ ആരംഭിച്ചു.

## Article Content

**നാദാപുരം: **വാളും ചുരികയും രാഗി മിനുക്കി അങ്കതളങ്ങൾ ഉണർന്നു. നാട്ടിൻ പുറങ്ങളിൽ കളരി പരിശീലനം ആരംഭിച്ചു. കടത്തനാട് കളരി സംഘം പ്രേമൻ ഗുരുക്കളുടെ നേതൃത്വത്തിലുള്ള കളരി പരിശീലന ക്ലാസ് ചാലപ്പുറം കളരിയിൽ ആരംഭിച്ചു.

കഴിഞ്ഞ ഇരുപത് വർഷങ്ങളായി നിരവധി പേർക്ക് കളരിയഭ്യാസ മുറകൾ പരിശീലിപ്പിക്കുകയും കളരി ഉഴിച്ചിൽ, ദേഹരക്ഷ ഉഴിച്ചിൽ എന്നിവയും ഇവിടെ നടത്തുന്നുണ്ട്. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ ഉദ്ഘാടനം നിർവ്വഹിച്ചു. ആനന്ദ കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്തംഗം മധു മോഹനൻ, നാദാപുരം ജർണലിസ്റ്റ് യൂനിയൻ സെക്രട്ടറി വത്സരാജ് മണലാട്ട് , അമൽ വി.സി . വി.കെ പവിത്രൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കെ.കെ ബിജു സ്വാഗതവും പ്രേമൻ ഗുരുക്കൾ നന്ദിയും പറഞ്ഞു.

എസ്.എസ്.എൽ.സി , പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും എൽ.എസ്.എസ്, യു.എസ്.എസ് നേടിയ കളരി പരിശീലിക്കുന്ന വിദ്യാർത്ഥികളെയും ഉപഹാരം നൽകി അനുമോദിച്ചു. കളരി അഭ്യാസ പ്രദർശനവും നടന്നു. കാലത്ത് 6 മണി മുതലും വൈകുന്നേരം 5 മണിക്കും ക്ലാസ് ആരംഭിക്കും

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297757/kalari-training-class-chalappuram-kalari)