---
title: "മദ്യകടത്ത് പിടികൂടുന്നതിനിടെ ആക്രമണം; നാദാപുരം എക്സൈസ് ഉദ്യോഗസ്ഥന് പരിക്ക്"
english_title: "Nadapuram excise officer injured attack arresting liquor smugglers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297778/nadapuram-excise-officer-injured-attack-arresting-liquor-smugglers"
published_at: "2025-06-22T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6857e80010617_excise.jpg"
keywords: []
---

# മദ്യകടത്ത് പിടികൂടുന്നതിനിടെ ആക്രമണം; നാദാപുരം എക്സൈസ് ഉദ്യോഗസ്ഥന് പരിക്ക്

> **Lead Summary:** **നാദാപുരം: **മദ്യക്കടത്ത് പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥന് നേരെ അക്രമം. നാദാപുരം എക്സൈസ് ഓഫീസിലെ സിഇഒ പി.പി.ശ്രീജേഷിനെയാണ് ആക്രമിച്ചത്. നരിപ്പറ്റ സ്വദേശി മീത്തലെ പുത്തൻ പുരയിൽ സുരേഷിനെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തു.

## Article Content

**നാദാപുരം: **മദ്യക്കടത്ത് പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥന് നേരെ അക്രമം. നാദാപുരം എക്സൈസ് ഓഫീസിലെ സിഇഒ പി.പി.ശ്രീജേഷിനെയാണ് ആക്രമിച്ചത്. നരിപ്പറ്റ സ്വദേശി മീത്തലെ പുത്തൻ പുരയിൽ സുരേഷിനെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തു.

പാതിരപ്പറ്റ മീത്തലെ വയലിലിൽ സുരേഷിന്റെ ഓട്ടോ പരിശോധിക്കുന്നതിനിടെയാണ് സംഭവം. ഇയാൾ എക്സൈസ് ഉദ്യോഗസ്ഥനെ ഓട്ടോ ഇടിച്ച് പരിക്കേൽപിക്കുകയായിരുന്നു. നെറ്റിക്കുൾപ്പെടെ പരിക്കേറ്റ ശ്രീജേഷിനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രതി ഓടിരക്ഷപ്പെട്ടു. ഓട്ടോയും 11 ലിറ്റർ വിദേശ മദ്യവും അധികൃതർ പിടികൂടി. ഡ്യൂട്ടി തടസ്സപ്പെടുത്തൽ, അപകടപ്പെടുത്താൻ ശ്രമം എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പ്രതിക്കായി അന്വേഷണം ഊർജിതമാക്കി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297778/nadapuram-excise-officer-injured-attack-arresting-liquor-smugglers)