നാദാപുരം ഗ്രാമപഞ്ചായത്തിന്റെ പുരോഗതിയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ തല ഗൂഢാലോചന -യുഡിഎഫ്

നാദാപുരം ഗ്രാമപഞ്ചായത്തിന്റെ പുരോഗതിയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ തല ഗൂഢാലോചന -യുഡിഎഫ്
Jun 22, 2025 06:42 PM | By Jain Rosviya

നാദാപുരം: ഗ്രാമപഞ്ചായത്തിന്റെ വളർച്ചയും അസൂയാവഹമായ പുരോഗതിയെയും തടയാൻ സർക്കാർ തലത്തിൽ ഗൂഢാലോചന നടക്കുന്നതായി യുഡിഎഫ് നാദാപുരം പഞ്ചായത്ത് ശില്പശാല ആരോപിച്ചു. നിലവിലുള്ള സംവിധാനങ്ങളെ പാടെ അവഗണിച്ചുകൊണ്ട് അശാസ്ത്രീയമായ രീതിയിൽ വാർഡുകളെ വെട്ടി മുറിക്കാനുള്ള നീക്കം ജനങ്ങളെ വിഭജിക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണ്.

സർക്കാരിന്റെ ഗൂഢ നീക്കത്തിനെതിരെ ജനങ്ങളെ വിശ്വാസത്തിൽ എടുത്ത് ഹൈക്കോടതിയിൽ നടത്തുന്ന നിയമ പോരാട്ടത്തിന് ശക്തമായ പിന്തുണ നൽകാൻ യോഗം തീരുമാനിച്ചു. നാദാപുരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി സംഘടിപ്പിച്ച മുന്നൊരുക്ക ശില്പശാല മുസ്ലിം ലീഗ് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു.

ചെയർമാൻ വലിയാണ്ടി ഹമീദ് അധ്യക്ഷനായി. കൺവീനർ അഡ്വ. കെ.എം രഘുനാഥ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി, ബംഗളത്ത് മുഹമ്മദ്, അഡ്വ. എ.സജീവൻ, എം.പി സൂപ്പി, പി.കെ ദാമു, വി.വി റിനീഷ്, നിസാർ ഇടത്തിൽ, സി.കെ നാസർ, അഖില മര്യാട്ട്, മൊയ്തു കൊടികണ്ടി, അബ്ബാസ് കണയ്ക്കൽ, എം.സി സുബൈർ, മണ്ടോടി ബഷീർ, എൻ.കെ ജമാൽ ഹാജി എന്നിവർ സംസാരിച്ചു

Government level conspiracy disrupt progress Nadapuram Grama Panchayath UDF

Next TV

Related Stories
തൂണേരി പഞ്ചായത്ത് രണ്ടാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം

Jun 22, 2025 09:23 PM

തൂണേരി പഞ്ചായത്ത് രണ്ടാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം

തൂണേരി പഞ്ചായത്ത് രണ്ടാം വാർഡ് മഹാത്മാഗാന്ധി കുടുംബ...

Read More >>
വിജയികളെ ആദരിച്ചു; രാജധാനിയിൽ കോൺഗ്രസ് കുടുംബ സംഗമം

Jun 22, 2025 06:53 PM

വിജയികളെ ആദരിച്ചു; രാജധാനിയിൽ കോൺഗ്രസ് കുടുംബ സംഗമം

രാജധാനിയിൽ കോൺഗ്രസ് കുടുംബ...

Read More >>
Top Stories










Entertainment News





https://nadapuram.truevisionnews.com/ -