---
title: "ആരവ് കൃഷ്ണ എയർ ഫോഴ്സിലേക്ക്; കല്ലാച്ചി മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് യാത്രയപ്പ് ഒരുക്കി സിപിഐ (എം) "
english_title: "Aarav Krishna join Air Force CPI(M) organizes send off ceremony Kallachi Mini Civil Station"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297834/aarav-krishna-join-air-force-cpim-organizes-send-off-ceremony-kallachi-mini-civil-station"
published_at: "2025-06-22T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685825ae8b370__.jpg"
keywords: []
---

# ആരവ് കൃഷ്ണ എയർ ഫോഴ്സിലേക്ക്; കല്ലാച്ചി മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് യാത്രയപ്പ് ഒരുക്കി സിപിഐ (എം) 

> **Lead Summary:** **നാദാപുരം:** ഇന്ത്യൻ എയർ ഫോഴ്സിലേക്ക് നിയമനം ലഭിച്ച ഡിവൈഎഫ്ഐ സിവിൽ സ്റ്റേഷൻ യൂനിറ്റ് സെക്രട്ടറി ആരവ് കൃഷ്ണക്ക് സിപിഐഎം സിവിൽ സ്റ്റേഷൻ ബ്രാഞ്ച് കമ്മിറ്റി യാത്രയപ്പ് നൽകി. പ്രോവിഡൻസ് സ്കൂളിൽ വെച് നടന്ന പരിപാടിയിൽ സി.കെ ശശി അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം:** ഇന്ത്യൻ എയർ ഫോഴ്സിലേക്ക് നിയമനം ലഭിച്ച ഡിവൈഎഫ്ഐ സിവിൽ സ്റ്റേഷൻ യൂനിറ്റ് സെക്രട്ടറി ആരവ് കൃഷ്ണക്ക് സിപിഐഎം സിവിൽ സ്റ്റേഷൻ ബ്രാഞ്ച് കമ്മിറ്റി യാത്രയപ്പ് നൽകി. പ്രോവിഡൻസ് സ്കൂളിൽ വെച് നടന്ന പരിപാടിയിൽ സി.കെ ശശി അധ്യക്ഷത വഹിച്ചു.

സി.പി ഐ(എം) കല്ലാച്ചി ലോക്കൽ സെക്രട്ടറി കെ.പി കുമാരൻ മാസ്റ്റർ യാത്രയപ്പ് യോഗം ഉദ്ഘാടനം ചെയ്ത് ബ്രാഞ്ച് കമ്മിറ്റിയുടെ ഉപഹാരം സമർപ്പണവും നടത്തി. എ കെ ബിജിത്ത്, ഇ വി ശാന്ത, പി നാണു, അനിൽകുമാർ പേരടി, പൊക്കൻ മാസ്റ്റർ, സുധീർ , ആരവ് കൃഷ്ണ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ.കെ ബാബു സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297834/aarav-krishna-join-air-force-cpim-organizes-send-off-ceremony-kallachi-mini-civil-station)