---
title: "മികച്ച നേട്ടം; പ്രതിഭകൾക്ക് ഉദയ ഗ്രന്ഥശാലയുടെ അനുമോദനം "
english_title: " Udaya Library congratulates talents"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297916/udaya-library-congratulates-talents"
published_at: "2025-06-23T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6858ee8839146_honour.jpg"
keywords: []
---

# മികച്ച നേട്ടം; പ്രതിഭകൾക്ക് ഉദയ ഗ്രന്ഥശാലയുടെ അനുമോദനം 

> **Lead Summary:** **അരൂർ : **പെരുമുണ്ടച്ചേരി ഉദയ ഗ്രന്ഥശാല എൽഎസ്‌എസ്,യു എസ് എസ്, നവോദയ, എസ്എസ്എൽസി ഫുൾ എപ്ലസ്, പ്ലസ് ടു ഫുൾ എ പ്ലസ് കിട്ടിയ വിദ്യാർത്ഥികൾക്കും പഞ്ചഗുസ്തി മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയ എൻകെ ഷിബിൻ എന്നിവരേയും അനുമോദിച്ചു.

## Article Content

**അരൂർ : **പെരുമുണ്ടച്ചേരി ഉദയ ഗ്രന്ഥശാല എൽഎസ്‌എസ്,യു എസ് എസ്, നവോദയ, എസ്എസ്എൽസി ഫുൾ എപ്ലസ്, പ്ലസ് ടു ഫുൾ എ പ്ലസ് കിട്ടിയ വിദ്യാർത്ഥികൾക്കും പഞ്ചഗുസ്തി മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയ എൻകെ ഷിബിൻ എന്നിവരേയും അനുമോദിച്ചു.

വാർഡ് മെമ്പർ രവി കൂടത്താങ്കണ്ടി ഉദ്ഘാടനം ചെയ്തു‌. പ്രതിഭകൾക്ക് റിട്ട.വിദ്യാഭ്യാസ ഉപ ഡയരക്ടർ മനോജ് മണിയൂർ ഉപഹാരം നൽകി. ഗ്രന്ഥശാല പ്രസിഡണ്ട് എൻ. കെ രാജൻ അധ്യക്ഷത വഹിച്ചു. വനിതാ വേദി സെക്രട്ടറി ജി.പി മിനി, പി അജി, രതീഷ് കയ്യാലിൽ, ഷഹന ഹരിദാസ്, നാസിം പൂക്കണ്ടി, എൻ.ടി ഹരിദാസൻ, അനീഷ് കുറ്റിയിൽ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297916/udaya-library-congratulates-talents)