---
title: "നാടിന് അഭിമാനം; ഉന്നത വിജയികളെ അനുമോദിച്ച് സഹകരണ ബാങ്ക് "
english_title: " Cooperative Bank congratulates top achievers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297954/cooperative-bank-congratulates-top-achievers"
published_at: "2025-06-23T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6859166ea4986_honour.jpg"
keywords: []
---

# നാടിന് അഭിമാനം; ഉന്നത വിജയികളെ അനുമോദിച്ച് സഹകരണ ബാങ്ക് 

> **Lead Summary:** ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂർ സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ എല്ലാ,വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.ബാങ്ക് വൈസ് പ്രസിഡൻ്റ് എം സുനിലിൻ്റെ അധ്യക്ഷതയിൽ ബാങ്ക് പ്രസിഡൻ്റ് കെ സുധീർ ഉദ്ഘാടനം ചെയ്തു.

## Article Content

ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂർ സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ എല്ലാ,വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.ബാങ്ക് വൈസ് പ്രസിഡൻ്റ് എം സുനിലിൻ്റെ അധ്യക്ഷതയിൽ ബാങ്ക് പ്രസിഡൻ്റ് കെ സുധീർ ഉദ്ഘാടനം ചെയ്തു.

ഇരിങ്ങണ്ണൂർ ഹയർ സെക്കൻ്ററി സ്കൂൾ റിട്ട. പ്രിൻസിപ്പൽ പി.കെ.ശശി കുമാർ മുഖ്യ പ്രഭാഷണം നടത്തി.ബാങ്ക് സെക്രട്ടറി അനിൽ അരവിന്ദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രനിധികളായ ടി.പി പുരുഷു, ഗംഗാധരൻ പാച്ചാക്കര, എ.കെ സോമൻ, ആർ.ടി.ഉസ്മാൻ, വി.പി പവിത്രൻ, വി.പി സുരേന്ദ്രൻ, ബി. ബജീഷ്,ബാങ്ക് ഡയരക്‌ടർ മാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297954/cooperative-bank-congratulates-top-achievers)