---
title: "നല്ല ആരോഗ്യത്തിനായ്; ചെക്യാട് അങ്കണവാടി ജീവനക്കാർക്ക് യോഗ പരിശീലനം നൽകി"
english_title: "Yoga training provided Anganwadi workers Chekyad"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297974/yoga-training-provided-anganwadi-workers-chekyad"
published_at: "2025-06-23T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685927a4e23c8_traing.jpg"
keywords: []
---

# നല്ല ആരോഗ്യത്തിനായ്; ചെക്യാട് അങ്കണവാടി ജീവനക്കാർക്ക് യോഗ പരിശീലനം നൽകി

> **Lead Summary:** **പാറക്കടവ്: **അന്താരാഷ്ട്ര യോഗാ ദിനാചരണത്തിൻ്റെ ഭാഗമായി ചെക്യാടിലെ അങ്കണവാടി ജീവനക്കാർക്കായി സാംസ്കാരിക നിലയത്തിൽ വെച്ച് പ്രത്യേക യോഗാ പരിശീലനം സംഘടിപ്പിച്ചു.

## Article Content

**പാറക്കടവ്: **അന്താരാഷ്ട്ര യോഗാ ദിനാചരണത്തിൻ്റെ ഭാഗമായി ചെക്യാടിലെ അങ്കണവാടി ജീവനക്കാർക്കായി സാംസ്കാരിക നിലയത്തിൽ വെച്ച് പ്രത്യേക യോഗാ പരിശീലനം സംഘടിപ്പിച്ചു.

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ഏരിയ കമ്മിറ്റി, ചെക്യാട് ഗ്രാമപഞ്ചായത്ത്, ചെക്യാട് ഗ്രാമപഞ്ചായത്ത് ഹോമിയോ ആൻഡ് ആയുർവേദ ഡിസ്പെൻസറി, ഐ.സി.ഡി.എസ് ചെക്യാട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം നിർവഹിച്ചു. ആയുഷ് ഡിസ്പെൻസറി ചെക്യാടിലെ മെഡിക്കൽ ഓഫീസർ ഡോ. ശിവാനദാസ് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ഹാജറ ചെറൂണി അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ലതിക സംസാരിച്ചു. ഡോ. അതുൽ എ.ജി യോഗ പരിശീലനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297974/yoga-training-provided-anganwadi-workers-chekyad)