---
title: "നാടെങ്ങും ആഹ്ലാദം; നിലമ്പൂരിൻ്റെ ആവേശം ചോരാതെ നാദാപുരത്ത് യുഡിഎഫ് വിജയ ആഹ്ലാദം"
english_title: "UDF victory Nadapuram without losing enthusiasm Nilambur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/298051/udf-victory-nadapuram-without-losing-enthusiasm-nilambur"
published_at: "2025-06-23T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68597f1b1d906_vv_muhammadali.jpg"
keywords: []
---

# നാടെങ്ങും ആഹ്ലാദം; നിലമ്പൂരിൻ്റെ ആവേശം ചോരാതെ നാദാപുരത്ത് യുഡിഎഫ് വിജയ ആഹ്ലാദം

> **Lead Summary:** നാദാപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ വൻ ഭൂരിപക്ഷത്തിന് വിജയിപ്പിച്ച വോട്ടർമാർക്ക് അഭിവാദ്യം അർപ്പിച്ച് നാദാപുരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഹ്ലാദ പ്രകടനം നടത്തി.

## Article Content

നാദാപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ വൻ ഭൂരിപക്ഷത്തിന് വിജയിപ്പിച്ച വോട്ടർമാർക്ക് അഭിവാദ്യം അർപ്പിച്ച് നാദാപുരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഹ്ലാദ പ്രകടനം നടത്തി.

കല്ലാച്ചി പെട്രോൾ പമ്പ് പരിസരത്തുനിന്ന് തുടങ്ങിയ പ്രകടനം നാദാപുരം ലീഗ് ഹൗസ് പരിസരത്ത് സമാപിച്ചു. നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ സൂപ്പി നരിക്കാട്ടേരി, കൺവീനർ അഡ്വ. എ സജീവൻ, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്  ബംഗ്ലത്ത് മുഹമ്മദ്, വൈസ് പ്രസിഡന്റ്  എം പി സൂപ്പി, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി, വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, അർബൻ ബാങ്ക് ചെയർമാൻ എം കെ അഷ്റഫ്, പി കെ ദാമു മാസ്റ്റർ, സി കെ നാസർ, വി വി റിനീഷ്, നിസാർ എടത്തിൽ, എം സി സുബൈർ, കെ പ്രേമൻ മാസ്റ്റർ, അബ്ബാസ് കണയ്ക്കൽ, മണ്ടോടി ബഷീർ മാസ്റ്റർ, കെ ടി കെ അശോകൻ, എ കെ സുബൈർ, കോടികണ്ടി മൊയ്തു തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/298051/udf-victory-nadapuram-without-losing-enthusiasm-nilambur)