---
title: " ഡിജിറ്റൽ സൗകര്യങ്ങളോടെ; നവീകരിച്ച ചേരനാണ്ടി മുനവ്വിറുൽ ഇസ്ലാം മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്തു"
english_title: "renovated Cheranandi Munavvirul Islam Madrasa building inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/298101/renovated-cheranandi-munavvirul-islam-madrasa-building-inaugurated-new"
published_at: "2025-06-24T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a2e244c662_building.jpg"
keywords: []
---

#  ഡിജിറ്റൽ സൗകര്യങ്ങളോടെ; നവീകരിച്ച ചേരനാണ്ടി മുനവ്വിറുൽ ഇസ്ലാം മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **വാണിമേൽ: **ഡിജിറ്റൽ ക്ലാസ്സ് റൂം സൗകര്യങ്ങളുൾപ്പെടെ ഒരുക്കി നവീകരണ പ്രവൃത്തികൾ പൂർത്തികരിച്ച ചേരനാണ്ടി മുനവ്വിറുൽ ഇസ്ലാം മദ്രസ കെട്ടിടം സയ്യിദ് മാജിദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.

## Article Content

**വാണിമേൽ: **ഡിജിറ്റൽ ക്ലാസ്സ് റൂം സൗകര്യങ്ങളുൾപ്പെടെ ഒരുക്കി നവീകരണ പ്രവൃത്തികൾ പൂർത്തികരിച്ച ചേരനാണ്ടി മുനവ്വിറുൽ ഇസ്ലാം മദ്രസ കെട്ടിടം സയ്യിദ് മാജിദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.

മദ്രസ കമ്മിറ്റി പ്രസിഡൻ്റ് റംഷിദ് ചേരനാണ്ടി അധ്യക്ഷത വഹിച്ചു. നൗഫൽ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. വാണിമേൽ റേഞ്ച് സെക്രട്ടറി ശിഹാബ് ദാരിമി,മുനീർ വാഫി,റേഞ്ച് മദ്രസ്സ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി സൂപ്പി നതോത്ത് എന്നിവർ സംസാരിച്ചു.

മഹല്ല് കമ്മിറ്റി പ്രസിഡന്റ് അന്തു.എം.കെ, ജനറൽ സെക്രട്ടറി മൊയ്‌തു ഹാജി, ട്രഷറർ സൂപ്പി.കെ.കെ, മുഹമ്മദ് മുസ്‌ലിയാർ, ഹമീദ് മുസ്‌ലിയാർ,ഗഫാർ വാഫി, മുബഷിർ വാഫി എന്നിവർ സംബന്ധിച്ചു. മദ്രസ്സ കമ്മിറ്റി ജനറൽ സെക്രട്ടറി ഹസീബ് എം.വി റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ അശ്രു വി പി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/298101/renovated-cheranandi-munavvirul-islam-madrasa-building-inaugurated-new)