---
title: "നെഞ്ചേറ്റുവാൻ ഒരുങ്ങി; എസ്.എസ്.എഫ് ഡിവിഷൻ സാഹിത്യോത്സവ് ആദ്യമായി എടച്ചേരിയിൽ"
english_title: "SSF Division Literary Festival held first time Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/298134/ssf-division-literary-festival-held-first-time-edachery-new-update-"
published_at: "2025-06-24T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a4112c2644_ssf_logo.jpg"
keywords: []
---

# നെഞ്ചേറ്റുവാൻ ഒരുങ്ങി; എസ്.എസ്.എഫ് ഡിവിഷൻ സാഹിത്യോത്സവ് ആദ്യമായി എടച്ചേരിയിൽ

> **Lead Summary:** **ഇരിങ്ങണ്ണൂർ: **എസ്.എസ്.എഫ് നാദാപുരം ഡിവിഷൻ സാഹിത്യോത്സവം ആദ്യമായി എടച്ചേരിയിൽ. ഇരിങ്ങണ്ണൂർ കയനോളിയിൽ വെച്ച് 27, 28, 29 തീയ്യതികളിൽ പരിപാടി നടക്കും. സെക്ടർ സാഹിത്യോത്സവം ഇതിനോടകം സമാപിച്ചു. എടച്ചേരി ഉൾപ്പെടുന്ന തൂണേരി സെക്ടർ സാഹിത്യോത്സവം പനാടത്താഴ നജാത്തുൽ ഈമാൻ മദ്രസയിൽ വെച്ച് നടന്നു.

## Article Content

**ഇരിങ്ങണ്ണൂർ: **എസ്.എസ്.എഫ് നാദാപുരം ഡിവിഷൻ സാഹിത്യോത്സവം ആദ്യമായി എടച്ചേരിയിൽ. ഇരിങ്ങണ്ണൂർ കയനോളിയിൽ വെച്ച് 27, 28, 29 തീയ്യതികളിൽ പരിപാടി നടക്കും. സെക്ടർ സാഹിത്യോത്സവം ഇതിനോടകം സമാപിച്ചു. എടച്ചേരി ഉൾപ്പെടുന്ന തൂണേരി സെക്ടർ സാഹിത്യോത്സവം പനാടത്താഴ നജാത്തുൽ ഈമാൻ മദ്രസയിൽ വെച്ച് നടന്നു.

മൊബൈലിൽ ചുരുങ്ങി കൂടുന്ന പുതുവിദ്യാർഥികൾക്ക് സാഹിത്യോത്സവം നൽകുന്ന ഊർജ്ജം വളരെ വലുതാണ്. സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങളിൽ നിന്നുമായി വിവിധ സ്കൂളുകളെ കേന്ദ്രീകരിച്ച് ഒട്ടനവധി വിദ്യാർത്ഥികൾ പങ്കെടുത്തു. ഇരിങ്ങണ്ണൂർ മർക്കസുൽ ഹുദാ പരിസരത്ത് നടക്കുന്ന പരിപാടിയെ നെഞ്ചേറ്റുവാൻ ഒരുങ്ങിയിരിക്കുകയാണ് എടച്ചേരിയിലെ എസ്. എസ്.എഫ്. അണികളും പ്രവർത്തകരും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/298134/ssf-division-literary-festival-held-first-time-edachery-new-update-)