---
title: "മലയാള സാഹിത്യം; ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ രക്ഷിതാക്കൾക്ക് സാഹിത്യ ക്വിസ് മത്സരം"
english_title: "Malayalam Literature Literary Quiz Competition Parents Iringanur LP School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/298174/malayalam-literature-literary-quiz-competition-parents-iringanur-lp-school"
published_at: "2025-06-24T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a5e3775fbb_quiz_competition.jpg"
keywords: []
---

# മലയാള സാഹിത്യം; ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ രക്ഷിതാക്കൾക്ക് സാഹിത്യ ക്വിസ് മത്സരം

> **Lead Summary:** **ഇരിങ്ങണ്ണൂർ: **ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ വായനാ വാരാചരണത്തിൻ്റെ ഭാഗമായി രക്ഷിതാക്കൾക്ക് സാഹിത്യ ക്വിസ് മത്സരം നടത്തി. മലയാള സാഹിത്യം എന്ന വിഷയത്തെ കുറിച്ചാണ് ക്വിസ് മത്സരം നടന്നത്.

## Article Content

**ഇരിങ്ങണ്ണൂർ: **ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ വായനാ വാരാചരണത്തിൻ്റെ ഭാഗമായി രക്ഷിതാക്കൾക്ക് സാഹിത്യ ക്വിസ് മത്സരം നടത്തി. മലയാള സാഹിത്യം എന്ന വിഷയത്തെ കുറിച്ചാണ് ക്വിസ് മത്സരം നടന്നത്.

റിട്ട. അദ്ധ്യാപകനും ഗാനരചയിതാവുമായ കെ. കുമാരൻ ക്വിസ് മാസ്റ്ററായി. ഹെഡ് മാസ്റ്റർ പി.കെ ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി എം ഷീന, ഡി ധന്യ എന്നിവർ സംസാരിച്ചു. ക്വിസ് മത്സരത്തിൽആതിര ഒന്നാം സ്ഥാനവും ഗ്രീഷ്മ, ശ്രുതി രണ്ടാം സ്ഥാനവും ധനീഷ് മൂന്നാം സ്ഥാനവും നേടി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/298174/malayalam-literature-literary-quiz-competition-parents-iringanur-lp-school)