---
title: " 'അരുത് അരുതാത്ത ലഹരി അരുത്'; നാല് നാൾ നീളുന്ന ലഹരിവിരുദ്ധ സൈക്കിൾ റാലിക്ക് തുടക്കം"
english_title: " Four day anti drug cycle rally begins"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/298189/four-day-anti-drug-cycle-rally-begins"
published_at: "2025-06-24T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a65984b236_rally.jpg"
keywords: []
---

#  'അരുത് അരുതാത്ത ലഹരി അരുത്'; നാല് നാൾ നീളുന്ന ലഹരിവിരുദ്ധ സൈക്കിൾ റാലിക്ക് തുടക്കം

> **Lead Summary:** നാദാപുരം: 'അരുത് അരുതാത്ത ലഹരി അരുത്' എന്ന പ്രമേയത്തില്‍ റൂറല്‍ പൊലിസ് ആവിഷ്‌കരിച്ച ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി നാലു ദിവസം നീണ്ടുനില്‍ക്കുന്ന സൈക്കിള്‍ റാലിക്ക് തുടക്കം. റൂറല്‍ ജില്ല പൊലീസ്‌ മേധാവി കെ.ഇ ബൈജു, നാര്‍കോട്ടക് ഡിവൈ.എസ്.പി പ്രകാശന്‍ പടന്നയില്‍ എന്നിവരുടെ നേതൃത്വത്തിലാണ് റാലി.

## Article Content

നാദാപുരം: 'അരുത് അരുതാത്ത ലഹരി അരുത്' എന്ന പ്രമേയത്തില്‍ റൂറല്‍ പൊലിസ് ആവിഷ്‌കരിച്ച ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി നാലു ദിവസം നീണ്ടുനില്‍ക്കുന്ന സൈക്കിള്‍ റാലിക്ക് തുടക്കം. റൂറല്‍ ജില്ല പൊലീസ്‌ മേധാവി കെ.ഇ ബൈജു, നാര്‍കോട്ടക് ഡിവൈ.എസ്.പി പ്രകാശന്‍ പടന്നയില്‍ എന്നിവരുടെ നേതൃത്വത്തിലാണ് റാലി.

നാദാപുരം ബസ് സ്റ്റാന്‍ഡില്‍ പൊലിസ് ഉദ്യോഗസ്ഥര്‍, എസ്.പി.സി, സ്‌കൗട്ട്‌സ്, മാര്‍ഷല്‍ ആര്‍ട്സ് അംഗങ്ങള്‍ ചേര്‍ന്ന് സ്വീകരിച്ചു. സ്വീകരണ സമ്മേളനം നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. എ.എസ്.പി എ.പി ചന്ദ്രന്‍ അധ്യക്ഷനായി.

നാദാപുരം ഡിവൈ.എസ്.പി പി ചന്ദ്രമോഹന്‍, ഇന്‍സ്‌പെക്ടര്‍ ശ്യാംരാജ്, അബ്ബാസ് കണേക്കല്‍, ലയണ്‍സ് ക്ലബ് പ്രസിഡന്റ് ദാമോദരന്‍, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ് ഏരത്ത് ഇഖ്ബാല്‍, കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ ജി ല്ലാപ്രസിഡന്റ് എം.കെ അഷ്‌റഫ്, മാര്‍ഷല്‍ ആര്‍ട്സ് അക്കാദമി പ്രസിഡന്റ് ഹാരിസ് ചേനത്ത്, പി. ലത്തീഫ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/298189/four-day-anti-drug-cycle-rally-begins)