---
title: " വായനാ വാരാചരണം; രക്ഷിതാക്കളുടെ സാഹിത്യ ക്വിസ് ശ്രദ്ധേയമായി "
english_title: "Reading Week celebration Parents literary quiz "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/298230/reading-week-celebration-parents-literary-quiz"
published_at: "2025-06-24T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a94a51a229_reading.jpg"
keywords: []
---

#  വായനാ വാരാചരണം; രക്ഷിതാക്കളുടെ സാഹിത്യ ക്വിസ് ശ്രദ്ധേയമായി 

> **Lead Summary:** **പാറക്കടവ് : **വായനാ വാരാചരണത്തിന്റെഭാഗമായി പാറപ്പൊയിൽ എംഎൽപി സ്കൂളിൽ രക്ഷിതാക്കൾക്ക് വേണ്ടി നടത്തിയ സാഹിത്യ ക്വിസും വായനാ മത്സരവും ശ്രദ്ധേയമായി.

## Article Content

**പാറക്കടവ് : **വായനാ വാരാചരണത്തിന്റെഭാഗമായി പാറപ്പൊയിൽ എംഎൽപി സ്കൂളിൽ രക്ഷിതാക്കൾക്ക് വേണ്ടി നടത്തിയ സാഹിത്യ ക്വിസും വായനാ മത്സരവും ശ്രദ്ധേയമായി.

സ്കൂൾ ഹാളിൽ നടന്ന പരിപാടി ഹെഡ്‌മിസ്ട്രേസ് നജ്മ എം പി ഉത്ഘാടനം ചെയ്തു. അധ്യാപികമാരായ രസില വി, രഗിന ടി പി, ഫസ്ന ഇബ്റാഹീം എന്നിവർ നേതൃത്വം നൽകി.

സാഹിത്യ ക്വിസ് മത്സരത്തിൽ ആരിഫ മജീദ് പിവി ഷഹർബാനു ഫിറോസ് ടി ടി,റംഷീനഅബ്ദുസ്സലാം ഇ എന്നിവരും വായനയിൽ സഫീറ ഇസ്മായിൽ കെ പി, ഷഹർബാനുഫിറോസ് ടി ടി, ജസീല സാലിഹ് കെ എന്നിവരും യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികളെ മാനേജ്‍മെന്റും സ്റ്റാഫ്‌ കൗൺസിലും അഭിനന്ദിച്ചു. ടി ടി മഹമൂദ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/298230/reading-week-celebration-parents-literary-quiz)