---
title: "വിദ്യാവൈഭവം 2025; പ്രതിഭകൾക്ക് വളയം സേവാഭാരതിയുടെ അനുമോദനം "
english_title: "Vidya Vaibhavam 2025 Seva Bharati award talents"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/298290/vidya-vaibhavam-2025-seva-bharati-award-talents-new-update"
published_at: "2025-06-24T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685ad921d04fb_honour.jpg"
keywords: []
---

# വിദ്യാവൈഭവം 2025; പ്രതിഭകൾക്ക് വളയം സേവാഭാരതിയുടെ അനുമോദനം 

> **Lead Summary:** വളയം :സേവാഭാരതി വളയം പഞ്ചായത്ത്‌ സമിതിയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന അച്ചംവീട് സ്ഥാനീയ സമിതിയുടെ നേതൃത്വത്തിൽ തുടർച്ചയായ അഞ്ചാം വർഷവും എൽ എസ് എസ് എസ് ,യു എസ് എസ്,എസ് എസ് എൽ സി, പ്ലസ് ടു അക്കാദമിക് പരീക്ഷകൾ എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ പ്രതിഭകളെ ആദരിച്ചു.

## Article Content

വളയം :സേവാഭാരതി വളയം പഞ്ചായത്ത്‌ സമിതിയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന അച്ചംവീട് സ്ഥാനീയ സമിതിയുടെ നേതൃത്വത്തിൽ തുടർച്ചയായ അഞ്ചാം വർഷവും എൽ എസ് എസ് എസ് ,യു എസ് എസ്,എസ് എസ് എൽ സി, പ്ലസ് ടു അക്കാദമിക് പരീക്ഷകൾ എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ പ്രതിഭകളെ ആദരിച്ചു.

ചടങ്ങ് പ്രശസ്ത പ്രഭാഷകനും സനാതന ധർമ്മപാഠശാല സ്ഥാപകനും ആചര്യനുമായ രാജേഷ് നാദാപുരം ഉദ്ഘാടനം ചെയ്തു. സേവാഭാരതി വളയം പഞ്ചായത്ത്‌ സമിതി ഭാരവാഹികളായ രവീന്ദ്രൻ ചുഴലി, സുധീർ വളയം, എ പി ബിജു, കെ പി അനഘ എന്നിവർ സംസാരിച്ചു.

ഈർക്കിൽ കമ്പുകൾ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങൾ നിർമ്മിച്ച് പ്രശസ്തി നേടിയ പി കെ മഹേശൻ, സംസ്ഥാന കുടുംബശ്രീ കലോത്സവത്തിൽ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ ചന്ദന മനോജ്‌ എന്നിവർ ഉൾപ്പെടെ നാൽപ്പതോളം പ്രതിഭകൾ അനുമോധനം ഏറ്റുവാങ്ങി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/298290/vidya-vaibhavam-2025-seva-bharati-award-talents-new-update)