---
title: "ലഹരിക്കെതിരെ പൊലീസ്; സൈക്കിൾ റാലിക്ക് നാദാപുരത്ത് ഉജ്ജ്വല സ്വീകരണം"
english_title: "Police against drug abuse Cycle rally receives warm welcome Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/298393/police-against-drug-abuse-cycle-rally-receives-warm-welcome-nadapuram"
published_at: "2025-06-25T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685bb419b9476_cycle_rally.jpg"
keywords: []
---

# ലഹരിക്കെതിരെ പൊലീസ്; സൈക്കിൾ റാലിക്ക് നാദാപുരത്ത് ഉജ്ജ്വല സ്വീകരണം

> **Lead Summary:** **നാദാപുരം: **ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി റൂറൽ പൊലീസ് നടത്തുന്ന നാലുദിവസം നീണ്ടുനിൽക്കുന്ന സൈക്കിൾ റാലിക്ക് നാദാപുരം ബസ് സ്റ്റാൻഡിൽ സ്വീകരണം നൽകി. പൊലീസ് ഉദ്യോഗസ്ഥർ എസ്പ‌ിസി, സ്കൗട്ട്സ്, മാർഷൽ ആർട്സ് അംഗങ്ങൾ തുടങ്ങിയ വർ ചേർന്നാണ് സ്വീകരിച്ചത്.

## Article Content

**നാദാപുരം: **ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി റൂറൽ പൊലീസ് നടത്തുന്ന നാലുദിവസം നീണ്ടുനിൽക്കുന്ന സൈക്കിൾ റാലിക്ക് നാദാപുരം ബസ് സ്റ്റാൻഡിൽ സ്വീകരണം നൽകി. പൊലീസ് ഉദ്യോഗസ്ഥർ എസ്പ‌ിസി, സ്കൗട്ട്സ്, മാർഷൽ ആർട്സ് അംഗങ്ങൾ തുടങ്ങിയ വർ ചേർന്നാണ് സ്വീകരിച്ചത്.

തൂടർന്നുള്ള സ്വീകരണ സമ്മേളനം പഞ്ചായത്ത് പ്രസിഡൻ്റ വി വി ഹമ്മാലി ഉദ്ഘാടനം ചെയ്തു. എ പി ചന്ദ്രൻ അധ്യക്ഷനായി പഞ്ചായത്ത് അംഗം അബ്ബാസ് കണേ ക്കൽ. എൻ ദാമോദരൻ, ഏരത്ത് ഇഖ്ബാൽ, എം കെ അഷ്റഫ്, ഹാരിസ് ചേനത്ത്, പി ലത്തിഫ് എന്നിവർ സംസാരിച്ചു. ഇന്ത്യ ബു ക്ക് ഓഫ് റെക്കോഡിൽ ഇടംനേ ടിയ മുഹമ്മദ് ഷാമിലിനെ ആദരി ച്ചു.

നാദാപുരം ഡിവൈഎസ്‌പി പി ചന്ദ്രമോഹൻ സ്വാഗതവും ഇൻസ്പെക്ടർ ശ്യാംരാജ് നന്ദിയും പറഞ്ഞു. വളയം പൊലീസ് സ്റ്റേഷൻ പരിധിയിലും സൈക്കിൾ റാലിക്ക് സ്വീകരണം നൽകി. റൂറൽ ജില്ല പൊലീസ് മേധാവി കെ ഇ ബൈജു, നർ ക്കോട്ടിക് ഡിവൈഎസ്പി പ്രകാ ശൻ പടന്നയിൽ എന്നിവരുടെ നേതൃത്വത്തിലാണ് റാലി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/298393/police-against-drug-abuse-cycle-rally-receives-warm-welcome-nadapuram)