---
title: "കർഷകർ ദുരിതത്തിൽ; ചിറ്റാരിയിൽ കാട്ടാനകളിറങ്ങി, വ്യാപക കൃഷി നാശം  "
english_title: "Farmers in distress Wild elephants enter Chitari causing widespread crop damage"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/298427/farmers-in-distress-wild-elephants-enter-chitari-causing-widespread-crop-damage"
published_at: "2025-06-25T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685bd1d281561_elephant.jpg"
keywords: []
---

# കർഷകർ ദുരിതത്തിൽ; ചിറ്റാരിയിൽ കാട്ടാനകളിറങ്ങി, വ്യാപക കൃഷി നാശം  

> **Lead Summary:** വാണിമേൽ: വാണിമേൽ പഞ്ചായത്തിലെ ചിറ്റാരിയിൽ കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ചു. കണ്ണൂർ ജില്ലയിലെ കണ്ണവം വനത്തിൽ നിന്നാണ് ആനകൾ കുട്ടത്തോടെ കൃഷിയിടങ്ങളിലിറങ്ങി നാശം വിതച്ചത്. നൂറിലേറെ വാഴകളും 50ഓളം തെങ്ങുകളും കമുങ്ങ് എന്നിവയും നശിപ്പിച്ചു.

## Article Content

വാണിമേൽ: വാണിമേൽ പഞ്ചായത്തിലെ ചിറ്റാരിയിൽ കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ചു. കണ്ണൂർ ജില്ലയിലെ കണ്ണവം വനത്തിൽ നിന്നാണ് ആനകൾ കുട്ടത്തോടെ കൃഷിയിടങ്ങളിലിറങ്ങി നാശം വിതച്ചത്. നൂറിലേറെ വാഴകളും 50ഓളം തെങ്ങുകളും കമുങ്ങ് എന്നിവയും നശിപ്പിച്ചു.

സൗരോർജ വേലികൾ തകർത്തും വേലികൾ ഇല്ലാത്ത ഭാഗങ്ങളിലൂടെയുമാണ് ആനകൾ കാടിറങ്ങുന്നത്. കൃഷിയിടത്തിൽ ആനകൾ തമ്പടിക്കുകയാണെന്നും ഇവയെ കാട്ടിലേക്ക് തുരത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/298427/farmers-in-distress-wild-elephants-enter-chitari-causing-widespread-crop-damage)