---
title: "ഇരിങ്ങണ്ണൂരിൽ അങ്കണവാടി ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ്ണ മാല കവർന്ന സംഭവം; സി സി ടി വി ദൃശ്യങ്ങൾ പുറത്ത്"
english_title: "Anganwadi worker beaten to death Iringannoor gold necklace stolen CCTV footage released"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/298462/anganwadi-worker-beaten-to-death-iringannoor-gold-necklace-stolen-cctv-footage-released"
published_at: "2025-06-25T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685bf7f46176a_WhatsApp_Image_2025-06-25_at_6.21.31_PM.jpeg"
keywords: []
---

# ഇരിങ്ങണ്ണൂരിൽ അങ്കണവാടി ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ്ണ മാല കവർന്ന സംഭവം; സി സി ടി വി ദൃശ്യങ്ങൾ പുറത്ത്

> **Lead Summary:** **നാദാപുരം: ** ഇരിങ്ങണ്ണൂരിൽ അങ്കണവാടി ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ്ണ മാല കവർന്ന സംഭവത്തിൽ മോഷ്ടാവിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്. ഏകദേശം 25 നും 35 നും ഇടയിൽ പ്രായം തോന്നിപ്പിക്കുന്ന പ്രതി ചുവന്ന ടി ഷർട്ടും , പാന്റും ധരിച്ച് യെമഹയുടെ ഫസിനോ സ്കൂട്ടിയിൽ പോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത് . ഹെൽമറ്റ് ധരിച്ചുകൊണ്ട് സ്കൂട്ടർ ഓടിച്ചതിനാൽ മുഖം വ്യക്തമല്ല .

## Article Content

**നാദാപുരം: ** ഇരിങ്ങണ്ണൂരിൽ അങ്കണവാടി ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ്ണ മാല കവർന്ന സംഭവത്തിൽ മോഷ്ടാവിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്. ഏകദേശം 25 നും 35 നും ഇടയിൽ പ്രായം തോന്നിപ്പിക്കുന്ന പ്രതി ചുവന്ന ടി ഷർട്ടും , പാന്റും ധരിച്ച് യെമഹയുടെ ഫസിനോ സ്കൂട്ടിയിൽ പോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത് . ഹെൽമറ്റ് ധരിച്ചുകൊണ്ട് സ്കൂട്ടർ ഓടിച്ചതിനാൽ മുഖം വ്യക്തമല്ല .

ഇന്ന് രാവിലെ 10 മണിക്കാണ് പച്ചിലശ്ശേരി പുതിയ ഓവുചാലിന് അടുത്ത് വെച്ച് മുടവന്തേരി അങ്കണവാടി ഹെൽപ്പർ ഉഷയുടെ മൂന്നര പവന്റെ സ്വർണ മാല പൊട്ടിച്ചെടുത്തത്. അങ്കണ വാടിയിലേക്ക് നടന്നു പോകുന്നതിനിടയിലാണ് സംഭവം. മാല പൊട്ടിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് ഉഷയെ അടിച്ചു വീഴ്ത്തിയത്. കുഞ്ഞിപ്പുര മുക്ക് വഴി ഇരിങ്ങണ്ണൂർ ഭാഗത്തേക്കാണ് മോഷ്ടാവ് പോയത് . പ്രതി ഓടിച്ചുവന്ന സ്കൂട്ടറുടെ നമ്പർ വ്യാജമാണെന്ന് പൊലീസ് പറഞ്ഞു.

പരിക്കേറ്റ ഉഷയെ നാദാപുരം ഗവ. താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാലയുടെ പകുതി ഭാഗമാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/298462/anganwadi-worker-beaten-to-death-iringannoor-gold-necklace-stolen-cctv-footage-released)