---
title: "ഡിപ്ലോമ കോഴ്സ് പ്രവേശനം; സെക്രട്ടേറിയൽ പ്രാക്റ്റീസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "Diploma course admission Applications invited Secretarial Practice course"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/298508/diploma-course-admission-applications-invited-secretarial-practice-course-new"
published_at: "2025-06-25T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685c29cc48358_apply.jpg"
keywords: []
---

# ഡിപ്ലോമ കോഴ്സ് പ്രവേശനം; സെക്രട്ടേറിയൽ പ്രാക്റ്റീസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** നാദാപുരം : കല്ലാച്ചി സർക്കാർ കൊമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്റ്റീസ് രണ്ടു വർഷത്തെ ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

## Article Content

നാദാപുരം : കല്ലാച്ചി സർക്കാർ കൊമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്റ്റീസ് രണ്ടു വർഷത്തെ ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

എസ്.എസ്.എൽ.സി.യോ തത്തുല്യ പരീക്ഷയോ ജയിച്ചവർക്ക് അപേക്ഷിക്കാം. പ്ലസ് ടു/വി.എച്.എസ്.സി/തത്തുല്യ യോഗ്യത ഉള്ളവർക്ക് പ്രവേശനത്തിന് ഗ്രേഡ് പോയിന്റ് ലഭിക്കും. കോഴ്സ് പൂർത്തീകരിക്കുന്നവർക്ക് സർക്കാർ, സ്വകാര്യ മേഖലകളിൽ ഒട്ടേറെ തൊഴിൽ സാധ്യത ആണുള്ളത്.

www.polyadmission.org/gci എന്ന വെബ് വഴി രജിസ്റ്റർ ചെയ്ത് കാൻഡിഡേറ്റ് ലോഗിൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ജൂൺ 30 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി. ഫോൺ: 0496-2994155, 9074870862, 9495406414.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/298508/diploma-course-admission-applications-invited-secretarial-practice-course-new)