---
title: "ഇസ്രായേൽ അക്രമണം; യുദ്ധവിരുദ്ധ കൂട്ടായ്‌മ സംഘടിപ്പിച്ച് കേരളാ പ്രവാസി സംഘം "
english_title: "Israeli attack Kerala expatriate group organizes anti war rally"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/298566/israeli-attack-kerala-expatriate-group-organizes-anti-war-rally"
published_at: "2025-06-26T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685cd8d0193b7_kerala_pravasi_sangam.jpg"
keywords: []
---

# ഇസ്രായേൽ അക്രമണം; യുദ്ധവിരുദ്ധ കൂട്ടായ്‌മ സംഘടിപ്പിച്ച് കേരളാ പ്രവാസി സംഘം 

> **Lead Summary:** **നാദാപുരം: **അമേരിക്കയുടെ പിന്തുണയിൽ പശ്ചിമേഷ്യയിലും, ഇറാനിലും ഇസ്രായേലിന്റെ അക്രമണത്തിനെതിരെ കേരള പ്രവാസി സംഘം നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ കല്ലാച്ചിയിൽ യുദ്ധവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: **അമേരിക്കയുടെ പിന്തുണയിൽ പശ്ചിമേഷ്യയിലും, ഇറാനിലും ഇസ്രായേലിന്റെ അക്രമണത്തിനെതിരെ കേരള പ്രവാസി സംഘം നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ കല്ലാച്ചിയിൽ യുദ്ധവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം കൂടത്താംകണ്ടി സുരേഷ് ഉദ്ഘാടനം ചെയ്തു. ടി.കെ കണ്ണൻ അധ്യക്ഷനായി. എൻ ഗോവിന്ദൻ, ഇ സുകുമാരൻ, കെ.ടി.കെ ഭാസ്കരൻ, സി.കെ ബാലൻ, പുതുക്കുടി കൃഷ്ണൻ, സി രാഗേഷ്, വി.കെ ശശിന്ദ്രൻ, അജിത് എടച്ചേരി, ടി കണ്ണൻ എന്നിവർ സംസാരിച്ചു. കെ.പി അശോകൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/298566/israeli-attack-kerala-expatriate-group-organizes-anti-war-rally)