---
title: "റോഡിലെ വെള്ളക്കെട്ട്; അരൂരിൽ യാത്രക്കാർ ദുരിതത്തിൽ"
english_title: "Waterlogging road commuters distress Aroor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/298570/waterlogging-road-commuters-distress-aroor"
published_at: "2025-06-26T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685cdb2f0407d_waterlogging.jpg"
keywords: []
---

# റോഡിലെ വെള്ളക്കെട്ട്; അരൂരിൽ യാത്രക്കാർ ദുരിതത്തിൽ

> **Lead Summary:** **അരൂർ : **അരൂരിൽ തിരക്കേറിയ സ്ഥലത്തെ റോഡിലെ വെള്ളക്കെട്ട് കാൽ നടയാത്രക്കാർക്കും വാഹനങ്ങൾക്കും ദുരിതമായി.അരൂർ കോട്ട് മുക്ക് ജംഗ്ഷനടുത്ത് ഓട്ടോസ്റ്റാൻ്റിനടുത്താണ് റോഡിൽ വെള്ളമുയർന്നത്.

## Article Content

**അരൂർ : **അരൂരിൽ തിരക്കേറിയ സ്ഥലത്തെ റോഡിലെ വെള്ളക്കെട്ട് കാൽ നടയാത്രക്കാർക്കും വാഹനങ്ങൾക്കും ദുരിതമായി.അരൂർ കോട്ട് മുക്ക് ജംഗ്ഷനടുത്ത് ഓട്ടോസ്റ്റാൻ്റിനടുത്താണ് റോഡിൽ വെള്ളമുയർന്നത്.

കടയിലേക്കും മറ്റും പോകുന്നവർ വെള്ളം ഉയർന്നതിനാൽ റോഡിലെ കുഴി കാണാതെ വീഴുകയാണ്. വെള്ളമുയർന്നത് ഗതാഗത തടസ്സത്തിനും കാരണമായി. വെള്ളമൊഴുകി പോകാൻ കഴിയാത്തതാണ് റോഡിൽ വെള്ളമുയരാൻ കാരണം .

അഴുക്ക് ചാൽ വൃത്തിയാക്കുമ്പോൾ ശരിയായ രീതിയിൽ ചെയ്തില്ലെന്നും വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്ന കൾവർട്ട് ഇല്ലാതാക്കിയതുമാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ പറയുന്നു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/298570/waterlogging-road-commuters-distress-aroor)