---
title: "ടു മില്യൺ പ്ലഡ്ജ്;  തൂണേരിയിൽ വിളംബര ജാഥ ശ്രദ്ധേയമായി "
english_title: "Two Million Pledge Announcement procession Thuneri "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/298577/two-million-pledge-announcement-procession-thuneri"
published_at: "2025-06-26T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685cdf8696be8_two_million_pledge.jpg"
keywords: []
---

# ടു മില്യൺ പ്ലഡ്ജ്;  തൂണേരിയിൽ വിളംബര ജാഥ ശ്രദ്ധേയമായി 

> **Lead Summary:** **തൂണേരി: **കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ജനകീയ പ്രതിരോധ പരിപാടിയുടെ പ്രചരണത്തിൻ്റെ ഭാഗമായി തൂണേരി ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ തൂണേരിയിൽ വിളംബര ജാഥ സംഘടിപ്പിച്ചു.

## Article Content

**തൂണേരി: **കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ജനകീയ പ്രതിരോധ പരിപാടിയുടെ പ്രചരണത്തിൻ്റെ ഭാഗമായി തൂണേരി ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ തൂണേരിയിൽ വിളംബര ജാഥ സംഘടിപ്പിച്ചു.

തൂണേരി പഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ വിളംബര ജാഥ ഫ്ലാഗ് ഓഫ് ചെയ്തു.

വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ റജുല നെടുമ്പ്രത്ത്, രജില കിഴക്കും കരമൽ, മെമ്പർമാരായ ടി എൻ രഞ്ജിത്ത്, കെ മധുമോഹനൻ, കൃഷ്ണൻ കാനന്തേരി, ഫൗസിയ സലിം എൻ സി, സി എച്ച് വിജയൻ, അജിത വി കെ, എന്നിവർ നേതൃത്വം നൽകി.തൂണേരി ഇ വി യു പി സ്കൂളിലെ ഔട്ട് ആൻഡ് ഗൈഡ് ടീം, വിദ്യാർത്ഥികൾ, അധ്യാപകർ, കുടുംബശ്രീ പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു..

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/298577/two-million-pledge-announcement-procession-thuneri)