---
title: "വ്യാപാരം ലഹരി; മനുഷ്യനെ മയക്കുന്ന ലഹരിക്കെതിരെ വളയത്ത് വ്യാപാരികൾ"
english_title: " Traders join hands against addiction intoxicates people"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/298622/traders-join-hands-against-addiction-intoxicates-people"
published_at: "2025-06-26T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685d066f23f88_pledgee.jpg"
keywords: []
---

# വ്യാപാരം ലഹരി; മനുഷ്യനെ മയക്കുന്ന ലഹരിക്കെതിരെ വളയത്ത് വ്യാപാരികൾ

> **Lead Summary:** **വളയം: **ജനസേവനം മുഖമുദ്രയാക്കിയ വ്യാപരമാണ് തങ്ങളുടെ ലഹരിയെന്നും മനുഷ്യനെ മയക്കുന്ന ലഹരിക്കെതിരെ ജനങ്ങൾ ഒന്നിക്കണം എന്ന പ്രഖ്യാപനവുമായി വളയത്ത് വ്യാപാരികൾ രംഗത്ത്.

## Article Content

**വളയം: **ജനസേവനം മുഖമുദ്രയാക്കിയ വ്യാപരമാണ് തങ്ങളുടെ ലഹരിയെന്നും മനുഷ്യനെ മയക്കുന്ന ലഹരിക്കെതിരെ ജനങ്ങൾ ഒന്നിക്കണം എന്ന പ്രഖ്യാപനവുമായി വളയത്ത് വ്യാപാരികൾ രംഗത്ത്.

വ്യാപാരി വ്യവസായ സമിതി വളയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.പ്രദീഷ് ,പഞ്ചായത്ത് ഹെൽത്ത് ഇൻസ്പക്ടർ സുധിന, സമിതി ജില്ലാ വൈസ് പ്രസിഡണ്ട് സി ബാലൻ.ഏരിയ പ്രസിഡണ്ട് സുരേഷ് മാസ്, സജിത്ത്, അശോകൻ, ബാബുരാജ് മടാക്കൽ എന്നിവരും കച്ചവടക്കാരും പങ്കെടുത്തു.

രാസ നിരോധിത എല്ലാ ലഹരി ഉപയോഗത്തെ ബോധവൽക്കരണത്തിലൂടെയും നിയമ നടപടികളിലൂടെയും നേരിടാമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. പ്രദീഷ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/298622/traders-join-hands-against-addiction-intoxicates-people)