---
title: "ലഹരി വിരുദ്ധ ജനകീയ പ്രതിരോധം; രണ്ട് മില്ല്യൺ പ്ലെഡ്ജ് ക്യാമ്പയിന്റെ ഭാഗമായി പ്രതിജ്ഞയെടുത്തു"
english_title: "Anti drug popular resistance Pledge taken part Two Million Pledge Campaign"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/298636/anti-drug-popular-resistance-pledge-taken-part-two-million-pledge-campaign"
published_at: "2025-06-26T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685d1207ae2f7_2_million_pledge.jpg"
keywords: []
---

# ലഹരി വിരുദ്ധ ജനകീയ പ്രതിരോധം; രണ്ട് മില്ല്യൺ പ്ലെഡ്ജ് ക്യാമ്പയിന്റെ ഭാഗമായി പ്രതിജ്ഞയെടുത്തു

> **Lead Summary:** **പാറക്കടവ്:** കോഴിക്കോട് ജില്ലാ പഞ്ചായത്ത് നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ ലഹരി വിരുദ്ധ ജനകീയ പ്രതിരോധത്തിന്റെ ഭാഗമായി ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് നേതൃത്വത്തിൽ ജീവനക്കാർ, ഭരണ സമിതിയംഗങ്ങൾ, മറ്റ് പൊതുജനങ്ങളെ പങ്കെടുപ്പിച്ച് പ്രതിജ്ഞയെടുത്തു.

## Article Content

**പാറക്കടവ്:** കോഴിക്കോട് ജില്ലാ പഞ്ചായത്ത് നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ ലഹരി വിരുദ്ധ ജനകീയ പ്രതിരോധത്തിന്റെ ഭാഗമായി ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് നേതൃത്വത്തിൽ ജീവനക്കാർ, ഭരണ സമിതിയംഗങ്ങൾ, മറ്റ് പൊതുജനങ്ങളെ പങ്കെടുപ്പിച്ച് പ്രതിജ്ഞയെടുത്തു.

ചെക്യാട് ഹെഡ് ഓഫീസിന് മുന്നിൽ നടന്ന പരിപാടി സഹകരണ സംഘം വടകര താലൂക്ക് അസിസ്റ്റന്റ് ഡയറക്ടർ കെ.വി.ഷാജി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.സുരേന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബാങ്ക് കൺകറന്റ് ഓഡിറ്റർ ടി.ആർ.ശ്രീജ, ബാങ്ക് സെക്രട്ടറി കെ.ഷാനിഷ്കുമാർ, ഡയറക്ടർ വി.കെ.ശ്രീധരൻ,അസിസ്റ്ററ്റ് സെക്രട്ടറി കെ. സ്മിത, ആദർശ് കെ.വി. എന്നിവർ സംസാരിച്ചു.

പാറക്കടവിൽ ബ്രാഞ്ചിൽ ദിഗേഷ ടി. പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.മഹേഷ് സംസാരിച്ചു. ജാതിയേരി ബ്രാഞ്ചിൽ എം.ശ്രീജിത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൻ. നന്ദിനി സംസാരിച്ചു.

കുറുവന്തേരി ബ്രാഞ്ചിൽ നടന്ന പരിപാടി വാർഡ് മെമ്പർ കെ.ടി.കെ.ഷൈനി ഉദ്ഘാടനം ചെയ്തു. പി.കെ.സിൻസിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.പി.രാജീവൻ സംസാരിച്ചു. പാറക്കടവ് നീതി കോംപ്ലക്സിൽ നടന്ന പരിപാടിയിൽ പി.ബിനു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.കെ.ഷാനി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/298636/anti-drug-popular-resistance-pledge-taken-part-two-million-pledge-campaign)